സ്വാതന്ത്ര്യംതന്നെ അമൃതം...

Atn: P/2 Lead Package........ തൊടുപുഴ: 75ാം സ്വാതന്ത്ര്യദിനാഘോഷത്തി​ൻെറ ഭാഗമായി ജില്ല ഭരണകൂടത്തി​ൻെറയും വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യത്തി​ൻെറ വില ഓർമിപ്പിച്ച്​ ആഘോഷങ്ങൾ നടന്നു. കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ച്​ സംഘടിപ്പിച്ച ആഘോഷളോടനുബന്ധിച്ച്​ ദേശീയപതാക ഉയർത്തൽ, ദേശഭക്തിഗാനാലാപനം, റാലി, പുഷ്​പാർച്ചന തുടങ്ങിയ പരിപാടികളാണ്​ ഉണ്ടായിരുന്നത്​. തൊടുപുഴ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി ​െവങ്ങല്ലൂരിൽനിന്ന്​ ആരംഭിച്ച സ്വാതന്ത്ര്യദിന പ്രഭാതഭേരി റാലി കെ.പി.സി.സി ജനറൽ സെക്രട്ടറി റോയ്​ കെ.പൗലോസ്​ ഉദ്​ഘാടനം ചെയ്​തു. ബ്ലോക്ക് പ്രസിഡൻറ്​ ജാഫർ ഖാൻ മുഹമ്മദ്‌ അധ്യക്ഷതവഹിച്ചു. തൊടുപുഴ രാജീവ് ഭവനുമുന്നിൽ മുതിർന്ന കോൺഗ്രസ്‌ നേതാവ് ടി.കെ. അബ്​ദുൽഖാദർ ദേശീയപതാക ഉയർത്തി. ----- കട്ടപ്പന: കോൺഗ്രസ്‌ കട്ടപ്പന ബ്ലോക്ക്‌ കമ്മിറ്റി നേതൃത്വത്തിൽ ടൗൺഹാൾ ജങ്​ഷൻ നിന്നാരംഭിച്ച സ്വാതന്ത്ര്യ ദിനാഘോഷം എ.ഐ.സി.സി അംഗം അഡ്വ. ഇ.എം. ആഗസ്തി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ്​ മനോജ് മുരളി നയിച്ച സ്വാതന്ത്ര്യദിന സന്ദേശ റാലി ഡി.സി.സി വൈസ് പ്രസിഡൻറ് ജോയി വെട്ടിക്കുഴി ഫ്ലാഗ് ഓഫ് ചെയ്തു. കെ.പി.സി.സി സെക്രട്ടറി തോമസ് രാജൻ, ജോണി കുളംമ്പള്ളി, അഡ്വ. കെ.ജെ. ബെന്നി, ടി.എസ്. ബേബി, തോമസ് മൈക്കിൾ, ജോയി ആനിത്തോട്ടം, സിബി പാറപ്പായി, സിജു ചക്കുംമൂട്ടിൽ, പി.കെ. രാമകൃഷ്ണൻ, ജോമോൻ തെക്കേൽ തുടങ്ങിയവർ നേതൃത്വം നൽകി. ------ തൊടുപുഴ: തൊടുപുഴ മർച്ചൻറ്​സ്​ അസോ. സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷത്തിൽ പ്രസിഡൻറ്​ രാജു തരണിയിൽ പതാക ഉയർത്തി. മുൻ പ്രസിഡൻറ്​ എൻ.എൻ. രാജു സന്ദേശം നൽകി. ജില്ല വൈസ് പ്രസിഡൻറ്​ ജമാൽ മുഹമ്മദ്‌, കെ. വിജയൻ, എൻ.എൻ. രാജു, എൻ.പി. ചാക്കോ, നാസർ സൈര, പി.ജി. രാമചന്ദ്രൻ, ടോമി സെബാസ്​റ്റ്യൻ, പി. അജീവ്, സാലി എസ്.മുഹമ്മദ്‌, ഷരീഫ് സർഗം, ബെന്നി ഇല്ലിമൂട്ടിൽ, താജു എം.ബി, രമേഷ് പി.കെ തുടങ്ങിയവർ പങ്കെടുത്തു. മർച്ചൻറ്​ യൂത്ത്​ വിങ്​ സംഘടിപ്പിച്ച പരിപാടി നഗരസഭ ചെയർമാൻ സനീഷ്​ ജോർജ്​ ഉദ്​ഘാടനം ചെയ്​തു. പ്രസിഡൻറ്​ എം.ബി. താജു അധ്യക്ഷതവഹിച്ചു. യൂത്ത് ലീഗ് നേതൃത്വത്തിൽ യൂനിറ്റി ഡേ സംഘടിപ്പിച്ചു. തൊടുപുഴ ലീഗ് ഹൗസ് പരിസരത്ത് വൈറ്റ്ഗാർഡ് അംഗങ്ങളുടെ പരേഡും ദേശീയപതാക ഉയർത്തലും നടന്നു. മുസ്​ലിംലീഗ് സംസ്ഥാന സെക്രട്ടറി ടി.എം. സലിം സന്ദേശം നൽകി. നിസാർ പഴേരി അധ്യക്ഷതവഹിച്ചു. കെ.എം നിഷാദ് പ്രതിജ്​ഞ ചൊല്ലിക്കൊടുത്തു. യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി പി.എച്ച്. സുധീർ, ഇ.എ.എം അമീൻ, പി.എം നിസാമുദ്ദീൻ, സൽമാൻ ഹനീഫ്, ഒ.ഇ. ലത്തീഫ്, അജാസ് പുത്തൻപുര, എം.എ. കരീം, റസാഖ് പടിപ്പുരയ്ക്കൽ, പി.ഇ നൗഷാദ്, വി.എ ഷംസ് തുടങ്ങിയവർ സംസാരിച്ചു. -- തൊടുപുഴ: ഖാദി ഗ്രാമവ്യവസായ ബോർഡ്​ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ ജില്ലതല ഉദ്ഘാടനം തൊടുപുഴ ഖാദി ഗ്രാമസൗഭാഗ്യ കേന്ദ്രത്തിൽ നഗരസഭ ചെയർമാൻ സനീഷ് ജോർജ് നിർവഹിച്ചു. വാർഡ് കൗൺസിലർ പി.ജി. രാജശേഖരൻ അധ്യക്ഷതവഹിച്ചു. സൂപ്രണ്ട് മേരി ലിൻറാ, ബാബു എബ്രഹാം എന്നിവർ സംസാരിച്ചു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡൻറ്​ ട്രീസ ജോസ് പതാകയുയര്‍ത്തി. ഭരണസമിതി അംഗം ജയദേവ് ജയന്‍, ബി.ഡി.ഒ ജയന്‍ വി.ജി, ജോയൻറ്​ ബി.ഡി.ഒ എം.എൻ. ബേബി‍, ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. തൊടുപുഴ റോട്ടറി ക്ലബും ജെ.സി.ഐയും സംയുക്തമായി സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷത്തിൽ റിട്ട. കേണൽ എം.എ. ക്ലീറ്റസ് മുഖ്യാതിഥിതിയായിരുന്നു. രാമചന്ദ്രൻപിള്ള മുഖ്യപ്രഭാഷണം നടത്തി. തൊടുപുഴ റോട്ടറി ക്ലബ് പ്രസിഡൻറ്​ ഡോ. സി.വി. ജേക്കബ്, ജെ.സി.ഐ സോൺ വൈസ് പ്രസിഡൻറ്​ പി.ഡി. ജോൺ തുടങ്ങിയവർ സംസാരിച്ചു. മുതലക്കോടം: മുതലക്കോടം പഴേരി മുഹ്​യിദ്ദീൻ ജുമാമസ്ജിദിൽ ചീഫ് ഇമാം റഫീഖ് ബാഖവി ദേശീയപതാക ഉയർത്തി. ജമാഅത്ത് പ്രസിഡൻറ്​ പി.എച്ച്. സുധീർ സന്ദേശം നൽകി. അസി. ഇമാം മൈതീൻകുട്ടി, ജമാഅത്ത് ഭാരവാഹികളായ കെ.ബി അസീസ്, പി.ഇ നൗഷാദ്, പി.കെ അനസ്, റഷാദ് വെട്ടിക്കൽ എന്നിവർ നേതൃത്വം നൽകി. ഇളംദേശം: ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ മാത്യു കെ.ജോൺ പതാക ഉയർത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഡാനിമോൾ വർഗീസ്, അംഗങ്ങളായ ടോമി കാവാലം, ആൻസി സോജൻ, കെ.എസ്. ജോൺ, ടെസിമോൾ മാത്യു, ബി.ഡി.ഒ കെ.ആർ. ഭാഗ്യരാജ് തുടങ്ങിയവർ പ​െങ്കടുത്തു. കോവിഡ് മുന്നണിപ്പോരാളികളെ ആദരിച്ചു. പൂമാല: പൂമാല സ്വാമിക്കവലയിൽ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എസ്. ജോൺ പതാക ഉയർത്തി. കോൺഗ്രസ് എസ്. ജില്ല ജനറൽ സെക്രട്ടറി അനിൽ രാഘവൻ സന്ദേശം നൽകി. നദീർ ഇബ്രാഹീം, എം.ഇ. നാരായണൻ, ഷമീർ ഇസ്മയിൽ, രാജു വെട്ടിക്കൽ എന്നിവർ പങ്കെടുത്തു. --------------- ചി​ത്രം: TDL103 khadi കേരള ഖാദി ഗ്രാമവ്യവസായ ബോർഡി​ൻെറ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ജില്ലതല ഉദ്ഘാടനം തൊടുപുഴയിൽ നഗരസഭ ചെയർമാൻ സനീഷ് ജോർജ് നിർവഹിക്കുന്നു ------ TDL104 congress rally തൊടുപുഴ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി സ്വാതന്ത്ര്യദിന പ്രഭാതഭേരി റാലി --------- ചിത്രംTDL105 kattappana കോൺഗ്രസ്‌ കട്ടപ്പന ബ്ലോക്ക്‌ കമ്മിറ്റിയുടെ സ്വാതന്ത്ര്യദിനാഘോഷം എ.ഐ.സി.സി അംഗം അഡ്വ. ഇ.എം. ആഗസ്തി ഉദ്​ഘാടനം ചെയ്യുന്നു -- TDL106 Youthleague യൂത്ത് ലീഗ് തൊടുപുഴയിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷത്തിൽ മുസ്​ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി.എം. സലിം പതാക ഉയർത്തുന്നു -- TDL107 pj joseph സ്വാതന്ത്ര്യദിനത്തിൽ പി.ജെ. ജോസഫ്​ എം.എൽ.എ തൊടുപുഴയിൽ ഗാന്ധിപ്രതിമയിൽ പുഷ്​പാർച്ചന നടത്തുന്നു ------------ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ പ്രതിജ്ഞബദ്ധരാകണം -മന്ത്രി റോഷി അഗസ്​റ്റിന്‍ തൊടുപുഴ: നേടിയെടുത്ത സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ നാം ഓരോരുത്തരും പ്രതിജ്ഞബദ്ധരാകണമെന്ന് മന്ത്രി റോഷി അഗസ്​റ്റിന്‍. ഇടുക്കി എ.ആര്‍ ക്യാമ്പ് ഗ്രൗണ്ടില്‍ സ്വാതന്ത്ര്യദിനാഘോഷ സന്ദേശം നല്‍കുകയായിരുന്നു മന്ത്രി‍. ചടങ്ങില്‍ മന്ത്രി ദേശീയപതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. രാജ്യത്തി​ൻെറ മതനിരപേക്ഷതയും ജനാധിപത്യവും കാത്തുസൂക്ഷിക്കണം. കോവിഡ് മഹാമാരിയുമായുള്ള വലിയ പോരാട്ടമാണ് രാജ്യത്ത് നടക്കുന്നത്. ലോക്ഡൗണ്‍ കാലയളവിലും കോവിഡ് പ്രതിസന്ധിയിലും സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ സാധിച്ചു. സഹകരണ വകുപ്പുമായി ചേർന്ന്​ ജില്ലയിൽ മൈക്രോ ഇറിഗേഷന്‍ പദ്ധതികള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. പരേഡ് കമാൻഡര്‍ ആര്‍.എസ്‌.ഐ ചാക്കോ ഫ്രാന്‍സിസി​ൻെറ നേതൃത്വത്തില്‍ സുനില്‍ പി.എം, പുഷ്പ, കിരണ്‍ വി.ജെ എന്നിവരുടെ ടീമുകളാണ് പരേഡില്‍ അണിനിരന്നത്. ഡീന്‍ കുര്യാക്കോസ് എം.പി, ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ജിജി കെ.ഫിലിപ്, കലക്ടര്‍ ഷീബ ജോര്‍ജ്, ജില്ല പൊലീസ് മേധാവി ആര്‍. കറുപ്പസാമി, ഡി.ഡി.സി അര്‍ജുന്‍ പാണ്ഡ്യന്‍, സബ് കലക്ടര്‍ പി. വിഷ്ണുരാജ് തുടങ്ങിയവര്‍ പങ്കെടുത്തു. -------- TDL102 Roshi സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി മന്ത്രി റോഷി അഗസ്​റ്റിന്‍ ഇടുക്കി എ.ആര്‍ ക്യാമ്പ് ഗ്രൗണ്ടില്‍ ദേശീയപതാക ഉയര്‍ത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.