നിര്‍മാണത്തിന്​ പിന്നാലെ റോഡ് അപകടക്കെണിയില്‍

നെടുങ്കണ്ടം പഞ്ചായത്തിലെ കൗന്തി-അമ്പിളിയമ്മന്‍കാനം-സുപ്രന്‍പടി റോഡാണ് തകര്‍ന്നത്​ നെടുങ്കണ്ടം: നിർമാണം പൂര്‍ത്തിയാക്കി തൊഴിലാളികള്‍ പണി ആയുധങ്ങളുമായി മടങ്ങിയതിനു പിന്നാലെ റോഡില്‍ പലഭാഗത്തും കുഴികള്‍ രുപപ്പെടുകയും സംരക്ഷണഭിത്തികള്‍ ഇടിഞ്ഞുതാഴുകയും ചെയ്തു. നെടുങ്കണ്ടം പഞ്ചായത്തിലെ കൗന്തി-അമ്പിളിയമ്മന്‍കാനം-സുപ്രന്‍പടി റോഡാണ് തകര്‍ന്നത്. എട്ട്​ മീറ്റര്‍ വീതിയില്‍ നാല്​ കിലോമീറ്റര്‍ ദൂരത്തിലാണ്​ റോഡ്​ നിർമിച്ചത്​. പലഭാഗത്തും സംരക്ഷണഭിത്തികള്‍ ഇടിഞ്ഞുതാണ് അപകടാവസ്ഥയിലാണ്. നിരവധി വീടുകള്‍ക്കും ഇത് ഭീഷണിയാണ്. മഴക്കാലം ആരംഭിച്ചശേഷം നിലവാരം ഇല്ലാതെ നിര്‍മിച്ച കല്‍ക്കെട്ടിലേക്ക് വെള്ളമിറങ്ങി ഇടിഞ്ഞുതാഴുകയായിരുന്നു. റോഡി​ൻെറ പലഭാഗത്തും ടാറിങ് ഇളകി വലിയ കുഴികളും രൂപപ്പെട്ടിട്ടുണ്ട്. മെറ്റലുകള്‍ ചിതറിക്കിടക്കുകയാണ്. പലസ്ഥലത്തും വിള്ളലുകളും ഉണ്ട്. കല്ലാര്‍ പുഴക്ക്​ കുറുകെ ചപ്പാത്തും നാല്​ കലുങ്കുകളും ഇതി​ൻെറ ഭാഗമായി നിര്‍മിച്ചിട്ടുണ്ട്. എഴുകുംവയല്‍, കൗന്തി, തോവാള, അഞ്ചുമുക്ക്, ചെന്നാപ്പാറ, തങ്കച്ചന്‍കവല തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്ക്​ മഞ്ഞപ്പാറ, അടിമാലി തുടങ്ങിയ സ്ഥലങ്ങളിലേക്ക് വേഗത്തില്‍ എത്തിച്ചേരാന്‍ കഴിയുന്നതാണ് ഈ റോഡ്. പച്ചടി കുരിശുപാറക്ക് സമീപമാണ് എത്തിച്ചേരുന്നത്. ക്രമക്കേട് നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും തകര്‍ന്ന ഭാഗം പുനര്‍നിർമിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്​. --------------- idl ndk നിര്‍മാണത്തിനു പിന്നാലെ തകര്‍ന്ന കൗന്തി -സുപ്രന്‍പടി റോഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.