കടുവ സാന്നിധ്യം: മുഖ്യമന്ത്രിക്ക്​ കത്ത്​ നൽകി

മൂന്നാർ: തോട്ടം മേഖലയിൽ കടുവകളുടെ സാന്നിധ്യം വർധിക്കുന്ന സാഹചര്യത്തിൽ തൊഴിലാളികൾക്ക് ഭീതികൂടാതെ ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്ന് സൗത്ത് ഇന്ത്യൻ പ്ലാ​േൻറഷൻ വർക്കേഴ്സ് യൂനിയൻ പ്രസിഡൻറും മുൻ എം.എൽ.എയുമായ എ.കെ. മണി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി, വനം മന്ത്രി എന്നിവർക്ക് നിവേദനം നൽകിയതായും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി തോട്ടം തൊഴിലാളികളുടെ 36 പശുക്കളെ കടുവകൾ കൊന്നുതിന്നു. ഗൂഡാർവിള, വാഗുവ​ൈര എന്നിവിടങ്ങളിലും പല തവണ കടുവകളെ കണ്ടു. കാട്ടാനകളുടെ ഭീഷണിക്ക് പുറമെയാണ് കടുവകൾ ജനവാസകേന്ദ്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. വനം വകുപ്പ് ഇടപെട്ട് കടുവകളെ ഉൾവനങ്ങളിലേക്ക് അയക്കണമെന്നാണ്​ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.