p4 തൊടുപുഴ: എല്ലാ വീടുകള്‍ക്കും ശൗചാലയ സംവിധാനം ഉറപ്പാക്കി വെളിയിട വിസര്‍ജന മുക്തമായതിന് പിന്നാലെ ഇടുക്കി ജില്ല ഒ.ഡി.എഫ് പ്ലസ് പദവി നേടാനൊരുങ്ങുന്നു. ജില്ല ഭരണകൂടത്തിൻെറ നേതൃത്വത്തില്‍ ജില്ല ശുചിത്വ മിഷന്‍ നടത്തി വരുന്ന പ്രവര്‍ത്തനത്തിലൂടെയാണ് ഈ നേട്ടം. ഗ്രാമങ്ങളെ മാലിന്യമുക്തമാക്കി ശുചിത്വ സുന്ദരമാക്കുകയാണ് ലക്ഷ്യം. ജില്ലയിലെ 52 ഗ്രാമ പഞ്ചായത്തുകളിലും വില്ലേജ് അടിസ്ഥാനത്തില്‍ ഒ.ഡി.എഫ് പ്ലസിനായുള്ള അനിവാര്യമാനദണ്ഡങ്ങള്‍ നടപ്പാക്കും. എല്ലാ കുടുംബങ്ങള്‍ക്കും വൃത്തിയുള്ള ശൗചാലയം ഉറപ്പാക്കുന്നതിന് പുറമെ പഞ്ചായത്തുകളില്‍ ആവശ്യാനുസരണം കൃത്യമായി പരിപാലിക്കുന്ന വൃത്തിയും വെടിപ്പുമുള്ള പൊതുശൗചാലയങ്ങള്‍, സ്‌കൂളുകള്‍, പഞ്ചായത്ത് ആസ്ഥാനം എന്നിവിടങ്ങളില്‍ പ്രത്യേക ശുചിമുറികള്‍, മലിനജലം കെട്ടിനില്‍ക്കാതെയും മാലിന്യക്കൂമ്പാരങ്ങളില്ലാതെയും വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന പൊതു ഇടങ്ങള്‍ എന്നിവ കൂടി ഒരുക്കും. ഗ്രാമപഞ്ചായത്തുകളിലെ 80 ശതമാനം വീടുകളിലും എല്ലാ സ്‌കൂളുകളിലും അങ്കണവാടികളിലും ഖര-ദ്രവ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ ഉണ്ടായിരിക്കണമെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. പഞ്ചായത്തിൻെറ വിവിധ ഭാഗങ്ങളില്‍ ശുചിത്വ ബോധവത്കരണ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന ബോര്‍ഡുകള്‍, ചുവരെഴുത്തുകള്‍ മുതലായവ കൂടി പ്രദർശിപ്പിച്ചിട്ടുെണ്ടങ്കില് മാത്രമേ ഒ.ഡി.എഫ് പ്ലസ് പദവി കൈവരിക്കാനാവൂ. --------------- 534 പേര്‍ക്ക് കോവിഡ്; രോഗമുക്തർ 384 തൊടുപുഴ: ജില്ലയില്‍ വ്യാഴാഴ്ച 534 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 384 പേർ രോഗമുക്തി നേടി. ഉറവിടം വ്യക്തമല്ലാത്ത എട്ട് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി 21, ആലക്കോട് 11, അറക്കുളം 12, അയ്യപ്പൻകോവിൽ 12, ബൈസൺവാലി രണ്ട്, ചക്കുപള്ളം 19, ചിന്നക്കനാൽ രണ്ട്, ദേവികുളം ഒന്ന്, ഇടവെട്ടി 23, ഏലപ്പാറ ആറ്, ഇരട്ടയാർ ആറ്, കഞ്ഞിക്കുഴി 13, കാമാക്ഷി മൂന്ന്, കാഞ്ചിയാർ 10, കരിമണ്ണൂർ 13, കരിങ്കുന്നം 29, കരുണാപുരം ഒന്ന്, കട്ടപ്പന 14 , കോടിക്കുളം ഒന്ന്, കൊക്കയാർ ഒന്ന്, കൊന്നത്തടി നാല്, കുടയത്തൂർ 17, കുമാരമംഗലം 11, കുമളി ആറ്, മണക്കാട് 23, മറയൂർ രണ്ട്, മരിയാപുരം ഒന്ന്, മൂന്നാർ രണ്ട്, മുട്ടം നാല്, നെടുങ്കണ്ടം 14, പള്ളിവാസൽ എട്ട്, പാമ്പാടുംപാറ 12, പീരുമേട് ആറ്, പെരുവന്താനം മൂന്ന്, പുറപ്പുഴ 16, രാജാക്കാട് ഒമ്പത്, രാജകുമാരി മൂന്ന്, ശാന്തൻപാറ ഒന്ന്, സേനാപതി എട്ട്, തൊടുപുഴ 31, ഉടുമ്പൻചോല 28, ഉടുമ്പന്നൂർ 24, ഉപ്പുതറ 22, വണ്ടൻമേട് മൂന്ന്, വണ്ടിപ്പെരിയാർ ആറ്, വണ്ണപ്പുറം 12, വാത്തിക്കുടി 48, വട്ടവട ഒന്ന്, വാഴത്തോപ്പ് മൂന്ന്, വെള്ളത്തൂവൽ ഒന്ന്, വെള്ളിയാമറ്റം അഞ്ച്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.