p2 package മൂന്നാർ: പെട്ടിമുടിയിൽ ജീവൻ പൊലിഞ്ഞവർക്ക് രാജമലയിൽ സ്മാരകം. അപകടത്തിൽ മരിച്ച 66പേർക്കുമുള്ള ശവകുടീരവും വലിയ സ്തൂപവും കണ്ണൻദേവൻ കമ്പനിയാണ് ഒരുക്കിയത്. ദുരന്തത്തിൽ മരിച്ചവരെ സമീപത്തെ മൈതാനത്താണ് അടക്കം ചെയ്തിരിക്കുന്നത്. പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ ഓരോരുത്തരുടെയും കുഴിമാടത്തിന് മുകളിൽ മരിച്ചയാളുടെ പേരും വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. മാർബിൾ കൊണ്ട് നിർമിച്ചതാണ് ഓരോ ശവകുടീരവും. മരിച്ചവരുടെ ബന്ധുക്കൾക്ക് പൂക്കൾ അർപ്പിക്കാനും പ്രാർഥിക്കാനുമുള്ള സൗകര്യവും ഇവിടെയുണ്ട്. ഇവരുടെ ഓർമകൾക്ക് ജീവൻ നൽകാൻ സ്മാരകവും ഉയർന്നു കഴിഞ്ഞു. പെട്ടിമുടിയിൽനിന്നും രണ്ട് കിലോമീറ്റർ അകലെ രാജമലയിലാണ് സ്മാരകവും കല്ലറകളും. മൂന്ന് തട്ടുകളിലായി നിർമിച്ച ശവകുടീരങ്ങൾ ഒന്നാം വാർഷിക ദിനത്തിൽ പ്രാർഥനക്കായി ബന്ധുക്കൾക്ക് തുറന്നു കൊടുക്കും. ----------- TDL PETTIMUDI SMARAKAM
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.