ഒാർമയിലിന്നും ഉള്ളുനീറിയ കാഴ്​ചകൾ

p2 package പെട്ടിമുടിയിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ മൂന്നാർ പൊലീസ്​ സ്​റ്റേഷനിലെ മുൻ സി.​െഎ സുമേഷ് സുധാകരൻ ഓർമ പങ്കുവെക്കുന്നു​. ദുരന്തത്തി​ൻെറ തൊട്ടടുത്ത ദിവസം രാവിലെ മുതൽ ആഴ്ചകൾ നീണ്ട തിരച്ചിലിൽ ലഭിച്ച 56 മൃതദേഹങ്ങളുടെ ഇൻക്വസ്​റ്റ്​ തയാറാക്കിയത് നിലവിൽ കരിമണ്ണൂർ എസ്.എച്ച്.ഒയായ സുമേഷാണ്​ ---- മൂന്ന് ദിവസമായി പെയ്യുന്ന തോരാമഴയിൽ മൂന്നാർ പൊലീസ്​ അന്ന് കനത്ത ജാഗ്രതയിലായിരുന്നു. ആഗസ്​റ്റ്​ ഏഴിന്​ രാവിലെ ആറരയോടെ കമ്പനി മാനേജറാണ് പെട്ടിമുടിയിൽ മണ്ണിടിച്ചിലുണ്ടായെന്ന് ആദ്യം അറിയിച്ചത്​​. സാധാരണ മണ്ണിടിച്ചിൽ ആണെന്ന് കരുതി എസ്​.​െഎയെയും ആറ് പൊലീസുകാരെയും പെട്ടിമുടിയിലേക്ക് അയച്ചു. അരമണിക്കൂറിനുള്ളിൽ പാതിവഴിയിൽനിന്ന്​ എസ്.ഐ വിളിച്ചറിയിച്ചപ്പോഴാണ് ദുരന്തത്തി​ൻെറ വ്യാപ്തി മനസ്സിലായത്. മൂന്നാർ, ദേവികുളം പൊലീസ്​ സ്​റ്റേഷനുകളിലെ ഉദ്യോഗസ്ഥരെല്ലാം സംഭവസ്ഥലത്ത്​​ എത്തി. എട്ടരയോടെ പെട്ടിമുടിയിൽ എത്തു​േമ്പാൾ കണ്ട കാഴ്​ച ഹൃദയഭേദകമായിരുന്നു. തേയിലക്കാടുകൾക്കും മലകൾക്കുമിടയിൽ ലയങ്ങൾ നിറഞ്ഞ മനോഹരമായ ഭൂപ്രദേശം കൂറ്റൻ പാറകളും വൻമരങ്ങളും ചളിവെള്ളവും നിറഞ്ഞുകിടക്കുന്നു. എങ്ങും തൊഴിലാളികളുടെ നിലവിളി മാത്രം. എവിടെ നിന്ന്​ തുടങ്ങണമെന്ന് പോലും അറിയാതെ മനസ്സ്​​ മരവിച്ചുപോയി. കുന്നുകൂടിയ പാറകൾക്കിടയി​ലേക്ക്​ ആഴ്ന്നിറങ്ങുന്ന ചളിയിൽനിന്ന്​ എടുത്തുയർത്തിയ ശരീരം കൈമാറു​േമ്പാൾ ഞെട്ടിപ്പോയി. ആ ശരീരത്തിന് തല ഇല്ലായിരുന്നു. മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മുതൽ വയോധികർ വരെയുള്ളവരുടെ മൃതദേഹം കണ്ടെടുത്ത അനുഭവങ്ങൾ ഉള്ളുനീറ്റുന്ന വേദനയായി നിറയുന്നു. രക്ഷാപ്രവർത്തകർ ചളിയിൽനിന്ന്​ ഓരോ മൃതദേഹവും ഉയർത്തിയെടുക്കുമ്പോൾ ആളെ തിരിച്ചറിയാൻ ഞങ്ങളെ സഹായിക്കുന്ന ഒരാളുണ്ടായിരുന്നു. ഒടുവിൽ ഒരു മൃതദേഹം പുറത്തെടുത്തപ്പോൾ അദ്ദേഹം ഒന്നു​ം മിണ്ടുന്നില്ല. ചുറ്റും നിന്നവരോടൊക്കെ ചോദിച്ചെങ്കിലും മൗനമായിരുന്നു മറുപടി. സഹായിച്ച ആളോട് ചോദിക്കാനായി തിരിഞ്ഞപ്പോൾ, ''അത് എൻ മകൻ താൻ സാർ'' എന്ന് ഉറക്കെ നിലവിളിച്ച് ആ പിതാവ്​ തളർന്നുപോയി. കുഞ്ഞിനെ കെട്ടിപ്പിടിച്ച്​ ഉറങ്ങുന്ന അമ്മയുടെ മൃതദേഹം മണ്ണിനടിയിൽനിന്ന്​ എടുത്തത്​ മറക്കാനാകാത്ത ഓർമയാണ്. ഒരേ പുതപ്പിന്​ കീഴിൽ ഉറങ്ങുന്നവരെ വേർപെടുത്താൻ മനസ്സ്​ വന്നില്ല. ആ ദുരന്ത ഭൂമിയിൽ എല്ലാവരും കൈമെയ്യ്​​ മറന്നാണ്​ പ്രവർത്തിച്ചത്​. ------------------ TDL sumesh sudhakaran സുമേഷ്​ സുധാകരൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.