നെടുങ്കണ്ടം: കരുണാപുരം പഞ്ചായത്തില്‍ ഇടത്് വൈസ് പ്രസിഡൻറിനെതിരെ പ്രതിപക്ഷ അവിശ്വാസവും എന്‍.ഡി.എ അംഗത്തിൻെറ പിന്തുണയോടെ പാസായി. എട്ടിനെതിരെ ഒമ്പത് വോട്ടിനാണ് അവിശ്വാസം പാസായത്. വൈസ് പ്രസിഡൻറ്് കെ.ടി. സാലിക്കെതിരായ അവിശ്വാസ പ്രമേയമാണ് വ്യാഴാഴ്്്ച ചര്‍ച്ച ചെയ്തത്. പ്രസിഡൻറ് വിന്‍സി വാവച്ചെനതിരായ അവിശ്വാസം കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. 17 അംഗ ഭരണസമിതിയില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ് മുന്നണികള്‍ക്ക് എട്ടു വീതം അംഗങ്ങളും എന്‍.ഡി.എക്ക് ഒരംഗവുമാണ് ഉള്ളത്. തദ്ദേശ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന നടന്ന പ്രസിഡൻറ്, വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ അംഗം ഇരുമുന്നണിയെയും പിന്തുണക്കാതെ വന്നതോടെ നറുക്കെടുപ്പിലൂടെ ഇടത് മുന്നണി ഭരണത്തിലെത്തി. ഭരണം തുടങ്ങി ആറുമാസം പിന്നിടുമ്പോഴാണ് ഇടത് ഭരണത്തിനെതിരെ അവിശ്വാസം കൊണ്ടുവന്നതും പാസായതും. നിലവിലെ ഭരണ സമിതി സ്വജനപക്ഷപാതമാണ് കാട്ടുന്നതെന്നും ഫണ്ടുകള്‍ വ്യക്തികേന്ദ്രീകൃതമായി ചെലവഴിക്കുന്നുവെന്നും ആറാം വാര്‍ഡിന് ഒരു പരിഗണനയും നല്‍കുന്നില്ലെന്നും ആരോപിച്ച്്് എന്‍.ഡി.എ അംഗം പി.ആര്‍. ബിനു കോണ്‍ഗ്രസിനെ പിന്തുണച്ചു. അവിശ്വാസത്തിലൂടെ ഇടതു മുന്നണി പ്രസിഡൻറും വൈസ് പ്രസിഡൻറും പുറത്തായതോടെ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷക്കായിരിക്കും പ്രസിഡൻറിൻെറ താലക്കാലിക ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.