കുളമാവ് ടൗണിലേക്കുള്ള റോഡ് തകർന്നു

കുളമാവ്: കുളമാവ് ടൗണിലേക്കുള്ള റോഡ് വാഹനങ്ങൾക്ക്​ സഞ്ചരിക്കാനാവാത്ത വിധം തകർന്നു. നവോദയ സ്‌കൂൾ ഗ്രൗണ്ടിനുസമീപമാണ് റോഡിൽ കുഴികൾ രൂപപ്പെട്ടത്. ഇതോടെ മിക്ക സ്വകാര്യബസുകളും ടൗൺ ഒഴിവാക്കിയാണ് യാത്ര. ഏതാനും ചില കെ.എസ്.ആർ.ടി.സി ബസുകൾ മാത്രമാണ് കുളമാവ് ടൗണിലെത്തി മടങ്ങുന്നത്. മറ്റുബസുകൾ പഴയ പൊലീസ് സ്​റ്റേഷന്​ സമീപം യാത്രക്കാരെ ഇറക്കിവിടുകയാണ്​. ബസ് സർവിസ് കുളമാവിലേക്ക്​ എത്താതായതോടെ യാത്രക്കാർ ടൗണിൽനിന്ന്​ പൊലീസ് സ്​റ്റേഷനുസമീപത്തേക്ക്​ നടന്ന് എത്തേണ്ട ഗതികേടിലാണ്. ഇത് വയോധികരെയും കുട്ടികളെയും ബുദ്ധിമുട്ടിലാക്കുന്നു. റോഡ് പൂർണമായും തകർന്നതിനാൽ ഇതുവഴി സർവിസ് നടത്താൻ കഴിയില്ലെന്ന നിലപാടിലാണ് ബസ് ജീവനക്കാർ. ശോച്യാവസ്ഥ തുടർന്നാൽ മറ്റു ബസുകളും കുളമാവ് ടൗൺ ഒഴിവാക്കാൻ സാധ്യതയുണ്ട്​. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരോട് പലതവണ പരാതി പറഞ്ഞെങ്കിലും നടപടി ഉണ്ടായില്ല. വെള്ളക്കെട്ടുള്ള ഈ ഭാഗത്ത് ഓടകൾ തീർക്കാത്തതാണ്​ റോഡുകൾ പതിവായി തകരുന്നതിന്​ കാരണമാകുന്നത്. ഒട്ടേറെ പ്രധാന സ്ഥാപനങ്ങളുള്ള കുളമാവ് ടൗണിലേക്കുള്ള റോഡ് എത്രയും വേഗം നന്നാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം. TDL108 kulamavu road കുളമാവ് ടൗണിലേക്കുള്ള റോഡ് തകർന്നനിലയിൽ ധർണ ഇന്ന്​ തൊടുപുഴ: സഹകരണമേഖലയെ തകർക്കാൻ ശ്രമിക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെ കേരള സഹകരണ ഫെഡറേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ ടെലിഫോൺ എക്​സ്​ചേഞ്ചിന്​ മുന്നിൽ വ്യാഴാഴ്​ച ധർണ നടത്തും. രാവിലെ 10ന്​ തോമസ് മാത്യു കക്കുഴി ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.