ചെറുതോണി: കഞ്ഞിക്കുഴി വെണ്‍മണി വിയറ്റ്നാം കുന്നിലും പൊന്നെടുത്താന്‍ കണ്ണാടിക്കവലയിലും വിതരണം ചെയ്ത അനധികൃത പട്ടയങ്ങൾക്കെതിരെ ആരംഭിച്ച അന്വേഷണം പാതിവഴിയിൽ നിലച്ചു. ഉന്നതതലങ്ങളിൽനിന്നുള്ള സമ്മർദം മൂലം അന്വേഷണം മരവിപ്പിച്ചതിനെതിരെ പരാതിക്കാരനായ ബിനു കല്ലിങ്കല്‍ വീണ്ടും മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും പരാതി നല്‍കി. വിയറ്റ്നാംകുന്നില്‍ ഒന്നേകാല്‍ ഏക്കറിനും കണ്ണാടികവലയില്‍ 3.96 ഏക്കറിനുമാണ് പട്ടയം നല്‍കിയത്. അതീവ പരിസ്ഥിതിലോല പ്രദേശമായ ഇവിടെ പട്ടയം നല്‍കുന്നത് നിയമവിരുദ്ധമാണ്. വനത്തിനോട് ചേര്‍ന്നുകിടക്കുന്നതും പാറക്കെട്ടുകള്‍ നിറഞ്ഞതുമായ ഈ സ്ഥലത്തിനുസമീപം അഞ്ഞൂറിലധികം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഇവര്‍ക്കാര്‍ക്കും പട്ടയം നല്‍കിയിട്ടില്ല. പട്ടയനടപടി ആരംഭിച്ചിട്ടുമില്ല. ഇതിനിടെയാണ് അനധികൃത ഇടപാടുകളിലൂടെ ഇവിടെ പട്ടയം നല്‍കിയത്. തൊടപുഴ താലൂക്കിലെ റവന്യൂ-വനം സംയുക്ത പരിശോധനയുമായി ബന്ധപ്പെട്ട നമ്പർ അടിസ്ഥാനമാക്കിയാണ് ഇടുക്കി താലൂക്കില്‍ പട്ടയം നല്‍കിയത്. ഇൗ നമ്പര്‍ വിലകൊടുത്തുവാങ്ങിയതാണെന്നും ആരോപണമുണ്ട്. കുന്നിൻെറ മുകളിലെ സ്ഥലം നിരപ്പാക്കിയതിനും കല്ലുപൊട്ടിച്ചതിനും അനുവാദം വാങ്ങിയിട്ടില്ല. കുന്നിൻെറ മുകളില്‍ നിർമിച്ച കുളം താഴെഭാഗത്ത് താമസിക്കുന്നവര്‍ക്ക് അപകടഭീഷണിയാണ്. ഈ രണ്ടു സ്ഥലങ്ങൾക്കും പട്ടയം സമ്പാദിച്ച് റിസോര്‍ട്ടുകള്‍ പണിയാനാണ് ലക്ഷ്യമിട്ടിരുന്നതെന്നും ആരോപണമുയർന്നിരുന്നു. ഈ സ്ഥലങ്ങളിലേക്കുള്ള വഴി പൊതുവായി ഉപയോഗിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച ശേഷമാണ് നിർമാണം നടത്തിയത്. പട്ടയം ലഭിച്ചശേഷം ഈ സ്ഥലത്തിനപ്പുറമുള്ളവര്‍ക്ക് വഴിനല്‍കുന്നില്ല. ഇവിടെയുള്ള അമ്പലത്തിലേക്ക് പോകാനുള്ള വഴിയും തടസ്സപ്പെടുത്തി. മുഖ്യമന്ത്രിക്ക് മുമ്പുനല്‍കിയ പരാതിയിൽ കലക്ടറോട് അന്വേഷിക്കാന്‍ നിർേദശിച്ചിട്ടുണ്ടെങ്കിലും നടപടി വൈകുകയാണ്. പരാതി സംബന്ധിച്ച് അന്വേഷിക്കുമ്പോള്‍ താലൂക്കില്‍നിന്നുള്ള റിപ്പോര്‍ട്ട് ലഭിച്ചിെല്ലന്നാണ് പറയുന്നത്. എന്നാൽ, പരാതി സ്വാധീനം ചെലുത്തി പൂഴ്ത്തിവെച്ചിരിക്കുകയാണെന്ന് പരാതിക്കാരന്‍ പറയുന്നു. നടപടിയുണ്ടാകാത്തപക്ഷം കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരനായ ബിനു കല്ലിങ്കല്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.