തൊടുപുഴ: സംസ്ഥാന നെറ്റ്‌ബാള്‍ അസോസിയേഷന്‍ ആഗസ്റ്റ് അവസാനവാരം തൊടുപുഴയില്‍ രണ്ടുദിവസത്തെ റഫറീസ് ക്ലിനിക് നടത്തുന്നു. കായിക അധ്യാപകര്‍ക്കും കായിക സംഘടന പ്രവര്‍ത്തകര്‍ക്കും പങ്കെടുക്കാം. ഇതോടനുബന്ധിച്ച് പരിശീലനവും പരിശോധനയും നടത്തും. നെറ്റ്‌ബാളുമായി ബന്ധപ്പെട്ട എല്ലാ മത്സരങ്ങളും നിയന്ത്രിക്കാന്‍ യോഗ്യത ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് വിജയികള്‍ക്ക് നല്‍കും. രജിസ്ട്രേഷന്: 9447753483. -------------- ജോയൻറ് കൗൺസിൽ പതാകദിനം ആചരിച്ചു തൊടുപുഴ: ജോയൻറ് കൗണ്‍സിലിൻെറ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ഓഫിസ് സമുച്ചയങ്ങളില്‍ പതാകദിനാചരണം നടത്തി. ഇടുക്കി കലക്ടറേറ്റ് സമുച്ചയത്തില്‍ നടന്ന പതാകദിനാചരണം സംസ്ഥാന കമ്മിറ്റി അംഗം ഡി. ബിനിൽ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡൻറ് കെ.വി. സാജന്‍ പതാക ഉയര്‍ത്തി. തൊടുപുഴ ജോയൻറ് കൗണ്‍സില്‍ ഓഫിസില്‍ ആര്‍. ബിജുമോന്‍, തൊടുപുഴ മിനിസിവില്‍ സ്റ്റേഷനില്‍ എ.കെ. സുഭാഷ്, പീരുമേട്ടിൽ വി.ആര്‍. ബീനമോൾ, നെടുങ്കണ്ടത്ത് എസ്. സുകുമാരൻ, ദേവികുളത്ത് എം.ഇ. സുബൈർ, ഇടുക്കി താലൂക്ക് ഓഫിസ് സമുച്ചയത്തില്‍ എസ്. ബിന്ദു, കട്ടപ്പനയില്‍ ഷെറിന്‍ റഹ്മാന്, മനോജ് ജോസഫ്, ശാന്തൻപാറയില്‍ എം.ജെ. ജോസ്, അടിമാലിയില്‍ അനില്‍ ദത്ത്, രാജാക്കാട് മിനി സാബു എന്നിവർ പതാക ഉയര്‍ത്തി. ---------- ഫോട്ടോ TDL101 joint council ജോയൻറ് കൗണ്‍സില്‍ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായ പതാകദിനാചരണം ഇടുക്കി കലക്ടറേറ്റ് സമുച്ചയത്തില്‍ സംസ്ഥാന കമ്മിറ്റി അംഗം ഡി. ബിനില്‍ ഉദ്ഘാടനം ചെയ്യുന്നു -------------- സ്ഥാനാരോഹണം തൊടുപുഴ: തൊടുപുഴ ഈസ്റ്റ് ലയൺസ് ക്ലബിൻെറ സ്ഥാനാരോഹണവും സേവന പദ്ധതികളുടെ ഉദ്ഘാടനവും നടന്നു. കോഒാഡിനേറ്റർ വാമന കുമാർ നേതൃത്വം നൽകി. വിവിധ സേവന പദ്ധതികളുടെ ഉദ്ഘാടനം പ്രോഗ്രാം ചീഫ് കോഓഡിനേറ്റർ രാജൻ നമ്പൂതിരി നിർവഹിച്ചു. ചീഫ് പ്രോജക്ട് കോഓഡിനേറ്റർ ഷൈൻ കുമാർ, റീജനൽ ചെയർമാൻ ടോം. ജോസ്, സോൺ ചെയർപേഴ്സൻ നോബി സുദർശൻ, പി.വി. ഷാജു, എൻ.പി. പോൾ, ജോസ് പോൾ, ടോയ് മാത്യു, ജയിൻ ഷിജു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഷിജു മാനുവൽ (പ്രസി), സുബിൻ തോമസ് (സെക്ര), ടെൻസിങ് പോൾ (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.