ഓൺലൈൻ ക്ലാസിൽ നുഴഞ്ഞുകയറിയത്​​ കൗമാരക്കാരൻ

തൊടുപുഴ: തൊടുപുഴ നഗരത്തിനടുത്തുള്ള സ്കൂളിലെ ഓൺലൈൻ ക്ലാസിനിടെ നുഴഞ്ഞുകയറി അസഭ്യവർഷം നടത്തിയ കൗമാരക്കാനായ യുവാവിനെ പൊലീസ്​ കണ്ടെത്തി. പെൺകുട്ടികളടക്കമുള്ള ക്ലാസിൽ അധ്യാപിക ക്ലാസെടുക്കുന്നതിനിടെയാണ് കൗമാരക്കാരായ രണ്ടുപേർ തമ്മിൽ പരസ്പരം അസഭ്യവർഷവുമായി പോരടിച്ചത്​​. ഇതി​ൻെറ വിഡിയോ സമൂഹമാധ്യമങ്ങളിലൂ​െട പ്രചരിച്ച സാഹചര്യത്തിലാണ്​ സ്​കൂളി​​ൻെറ പരാതിയെ തുടർന്ന്​ ഇവരിൽ ഒരാളെ പൊലീസ്​​ കണ്ടെത്തിയത്​​. തൊടുപുഴക്ക്​ സമീപം തന്നെയുള്ള ഒരു സ്​കൂളിലെ വിദ്യാർഥിയാണ്​ കൗമാരക്കാരനെന്ന്​ പൊലീസ്​ പറഞ്ഞു. ഓൺലൈൻ ക്ലാസി​ൻെറ ലിങ്ക്​ വഴി കയറി അസഭ്യം പറയണമെന്നും അതല്ലെങ്കിൽ സമൂഹമാധ്യമ അ​ക്കൗണ്ടുകളടക്കം ഹാക്ക്​ ചെയ്യുമെന്നും​ ഒരാൾ ഭീഷണിപ്പെടുത്തിയെന്ന കൗമാരക്കാര​ൻെറ വിശദീകരണം പൊലീസ്​ വിശ്വാസത്തിലെടുത്തില്ല. അസഭ്യവർഷം നടത്തിയവരിൽ ഒരാളെ പൊലീസിന്​ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സാ​ങ്കേതിക വിദ്യയിൽ മിടുക്കനാണ്​​ 10ാം ക്ലാസുകാരനായ യുവാവെന്നാണ്​ പൊലീസ്​ പറയുന്നത്​. ഫോൺ ഫോർമാറ്റ്​ ചെയ്​തതിന്​ ശേഷം ശാസിച്ച്​ വിദ്യാർഥിയെ വിട്ടയച്ചു. വിദ്യാർഥിയുടെ വിവരങ്ങൾ സൈബർ സെല്ലിന്​ കൈമാറിയതായും പൊലീസ്​ പറഞ്ഞു. കഴിഞ്ഞ ദിവസമാണ്​ ഓൺലൈൻ ക്ലാസിനിടെ നാല്​ മിനിറ്റോളം നീളുന്ന അസഭ്യവർഷ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്​. പലതവണ അധ്യാപിക ശാസിക്കുകയും പിന്നീട്​ അപേക്ഷിക്കുകയും ചെയ്​തെങ്കിലും ഇവർ അധിക്ഷേപം തുടരുകയായിരുന്നു. ------------------- സ്വാതന്ത്ര്യ ദിനാഘോഷം ലളിത ചടങ്ങാകും പരേഡുകള്‍ ഉണ്ടായിരിക്കില്ല തൊടുപുഴ: ജില്ലയില്‍ സ്വാതന്ത്ര്യ ദിനാഘോഷം സര്‍ക്കാര്‍ നിര്‍ദേശത്തിന് അനുസൃതമായി ലളിതമായി കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്തും. ജില്ലതല ആഘോഷം കുയിലിമലയിലെ പൊലീസ് എ.ആര്‍ ക്യാമ്പ് മൈതാനിയിലാണ്​. രാവിലെ ഒമ്പതിന് പതാക ഉയര്‍ത്തും. പ്രത്യേക ക്ഷണിതാക്കള്‍ മാത്രം പങ്കെടുക്കും. പരേഡുകള്‍ ഉണ്ടായിരിക്കില്ല. എം.പി, എം.എൽ.എമാര്‍ ജനപ്രതിനിധികള്‍ തുടങ്ങിയവരും അവശ്യം വേണ്ട ജില്ലതല ഉദ്യോഗസ്ഥരും പ​ങ്കെടുക്കും. എല്ലാവരെയും തെര്‍മല്‍ പരിശോധനക്ക്​ വിധേയമാക്കി മാത്ര​േമ പ്രവേശിപ്പിക്കുകയുള്ളൂ. കലക്ടര്‍ ഷീബ ജോർജി​ൻെറ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥ പ്രതിനിധി യോഗത്തിൽ എ.ഡി.എം ഷൈജു പി.ജേക്കബ്, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എന്‍. സതീഷ്‌കുമാര്‍, മറ്റ് വകുപ്പുതല പ്രതിനിധികള്‍ ഓണ്‍ലൈനായും പങ്കെടുത്തു. -------------- വായന പക്ഷാചരണ മത്സര വിജയികള്‍ തൊടുപുഴ: വായന പക്ഷാചരണത്തോട്​ അനുബന്ധിച്ച് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഓണ്‍ലൈന്‍ കലാ മത്സരങ്ങളില്‍ വായനാനുഭവം വിഭാഗത്തില്‍ ബെന്യാമി​ൻെറ ആടുജീവിതം അവതരിപ്പിച്ച് കോതമംഗലം സൻെറ്​ അഗസ്​റ്റിൻ ഹയര്‍ സെക്കൻഡറി സ്‌കൂളിലെ അലീന ജോയി ഒന്നാംസ്ഥാനം കരസ്ഥമാക്കി. എ​ൻെറ ഇഷ്​ട പുസ്തക വിഭാഗത്തില്‍ ഷേക്സ്​പിയറി​ൻെറ ഓഥല്ലോയെക്കുറിച്ച് പ്രതിപാദിച്ച കൂമ്പന്‍പാറ ഫാത്തിമമാത ഗേള്‍സ് ഹയര്‍സെക്കൻഡറി സ്‌കൂളിലെ ഏഴാം ക്ലാസുകാരി വിസ്മയ രാഗേഷ് ഒന്നാംസ്ഥാനം നേടി. എ​ൻെറ ഇഷ്​ട കഥാപാത്രം വിഭാഗത്തില്‍ മുരിക്കാശ്ശേരി എസ്.എം.എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസുകാരി മെര്‍ലിന്‍ സിജു ഒന്നാംസ്ഥാനവും അടിമാലി കൂമ്പന്‍പാറ ഫാത്തിമമാത ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാംക്ലാസുകാരി ജൂനിയ വിനോദ് രണ്ടാം സ്ഥാനവും നേടി. ആദ്യ രണ്ടുവിഭാഗങ്ങളില്‍ രണ്ടാം സ്ഥാനത്തേക്ക് ആരും തെരഞ്ഞെടുക്കപ്പെട്ടില്ല. കോവിഡി​ൻെറ പാശ്ചാത്തലത്തില്‍ വിജയികള്‍ക്ക് സമ്മാനം തപാലില്‍ അയച്ചുനല്‍കും. ------------------- മുലയൂട്ടല്‍ വാരാചരണം തൊടുപുഴ: ഇടുക്കി ജില്ല ആരോഗ്യവകുപ്പി​ൻെറ നേതൃത്വത്തില്‍ ആഗസ്​റ്റ്​ ഏഴുവരെ ലോക മുലയൂട്ടല്‍ വാരാചരണം വിവിധ പരിപാടികളോടെ നടത്തും. പരിപാടിയുടെ ഭാഗമായി ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കായി ബോധവത്​കരണ വെബിനാര്‍ നടത്തി. മൂന്നിന് ആരോഗ്യവകുപ്പിലെ ഫീല്‍ഡ് വിഭാഗം ജീവനക്കാര്‍ക്കുള്ള പരിശീലന പരിപാടി നടത്തും. നാലിന് അമ്മമാരെ മുലയൂട്ടലി​ൻെറ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കുന്നതിന് ക്ലാസുകളും പ്രശ്നോത്തരി മത്സരവും പഞ്ചായത്തുതലത്തില്‍ നടത്തും. ആഗസ്​റ്റ്​ അഞ്ചിന് ആരോഗ്യ ഉപകേന്ദ്രങ്ങളിലൂടെ ആശാ-അംഗന്‍വാടി പ്രവര്‍ത്തകര്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. ആറിന് ബ്ലോക്ക് തലത്തില്‍ ഹൈസ്‌കൂള്‍, ഹയർ സെക്കൻഡറി വിദ്യാർഥികളെ പങ്കെടുപ്പിച്ച്​ പോസ്​റ്റർ ഡിസൈന്‍ മത്സരം നടത്തും. വിജയികള്‍ക്ക് കാഷ് അവാര്‍ഡുകള്‍ നല്‍കും. പരിപാടിയുടെ സമാപന ദിനമായ ഏഴിന് ജില്ലയിലെ വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ജില്ലയില്‍ പ്രസവ ശുശ്രൂഷ നല്‍കുന്ന സര്‍ക്കാര്‍ - സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവര്‍ക്കും ഓണ്‍ലൈനായി ബോധവത്കരണ സെമിനാര്‍ നടത്തും. സമാപന പരിപാടിയുടെ ജില്ലതല ഉദ്ഘാടനം ജില്ലയിലെ ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ ആഗസ്​റ്റ്​ ഏഴിന് നടത്തും. ഈ പരിപാടിയില്‍ ജില്ലയിലെ സര്‍ക്കാര്‍ തലത്തിലുള്ള ഏറ്റവും മികച്ച മുലയൂട്ടല്‍ കേന്ദ്രത്തിന് അവാര്‍ഡ് നല്‍കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.