ടോറസ് പിടികൂടി; അരലക്ഷം പിഴയീടാക്കി

അടിമാലി: ദേശീയപാതയില്‍ വാളറയില്‍ അമിതമായി കരിങ്കല്ല് കയറ്റിവന്ന ടോറസ് മോ​ട്ടോർ വാഹന വകുപ്പ്​ പിടികൂടി. 20 ടണ്‍ പെര്‍മിറ്റുണ്ടായിരുന്ന വാഹനത്തില്‍ 44 ടണ്‍ കരിങ്കല്ല് കയറ്റിയിരുന്നു. തുടര്‍ നടപടിക്കായി അടിമാലി പൊലീസിന് വാഹനം കൈമാറി. പൊലീസി​ൻെറ നിര്‍ദേശപ്രകാരം മൈനിങ്​ ആൻഡ്​​ ജിയോളജി വകുപ്പ് പരിശോധന നടത്തി 51,786 രൂപ പിഴ ഈടാക്ക​ി. കരിങ്കൽ ക്വാറിക്കതിരെയും അന്വേഷണം ആരംഭിച്ചു. ഇടുക്കി സ്‌ക്വാഡ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്​ടർമാരായ പി.എസ്. മുജീബ്, എല്‍ദോ വര്‍ഗീസ്​, എ.എം.വിമാരായ സതീഷ് ഗോപി, മനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.