െതാടുപുഴ: കോവിഡ്കാലത്തെ വിദ്യാർഥികളുടെ മാനസികസംഘർഷം കുറച്ച് അവരുടെ സർഗാത്മകത വളർത്തുക എന്ന ലക്ഷ്യമിട്ട് കെ.എസ്.യു തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ തയാറാക്കുന്ന മാഗസിൻെറ പേരും ലോഗോയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രകാശനംചെയ്തു. വിദ്യാർഥികളുടെ കഥ, കവിത, ചിത്രങ്ങൾ തുടങ്ങിയവക്ക് ഒരിടം ഒരുക്കുക എന്നതാണ് മാഗസിൻെറ ഉദ്ദേശ്യം. ഓക്സിജൻ എന്ന പേരാണ് മാഗസിനിട്ടിരിക്കുന്നത്. കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡൻറ് അസ്ലം ഓലിക്കൻ, കെ.പി.എസ്.ടി.എ കല്ലൂർക്കാട് ഉപജില്ല ജന. സെക്രട്ടറിയും മാഗസിൻ ചീഫ് എഡിറ്ററുമായ എം.എ. സാദിഖ് എന്നിവർ പങ്കെടുത്തു. ആഗസ്റ്റ് 10ന് വൈകീട്ട് അഞ്ചുവരെ aslamolickan@gmail.com ഇ-മെയിലിലോ 9747783588, 9447343847 വാട്സ്ആപ് നമ്പറിലോ സൃഷ്ടികൾ അയക്കാം. --------- TDL KSU മാഗസിൻെറ പേരും ലോഗോയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രകാശനം ചെയ്യുന്നു ------------------- കെ.എ. കുര്യൻ സി.എം.പി ജില്ല സെക്രട്ടറി ഇടുക്കി: സി.എം.പി ഇടുക്കി ജില്ല സെക്രട്ടറിയായി കെ.എ. കുര്യനെ തെരഞ്ഞെടുത്തു. നിലവിൽ പാർട്ടി സംസ്ഥാന സെക്രേട്ടറിയറ്റ് അംഗമാണ്. അടിമാലി സാദേശിയാണ്. 1996 ൽ എസ്.എഫ്.ഐ മുരിക്കാശേരി പാവനാത്മ കോളജ് യൂനിറ്റ് സെക്രട്ടറിയായി തുടക്കം. പിന്നീട് എം.വി. രാഘവൻെറ പാർട്ടിയായ സി.എം.പിയിൽ ചേർന്നു. കെ.എസ്.വൈ.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി, യു.ഡി.വൈ.എഫ് സംസ്ഥാന കൺവീനർ, കയർ കോർപറേഷൻ ഡയറക്ടർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഇടുക്കി വാഴത്തോപ്പിലെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് കെ.കെ. കുഞ്ഞുമോൻെറ മകനാണ്. ----------- TDL KA KURIAN കെ.എ കുര്യൻ ------------------ ഓക്സിജൻ കോൺെസൻട്രേറ്റർ കൈമാറി െതാടുപുഴ: ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി നാല് രോഗികൾക്ക് ഒരേസമയം ഉപയോഗിക്കാവുന്ന ഓക്സിജൻ കോൺെസൻട്രേറ്റർ തൊടുപുഴ ജില്ല ആശുപത്രിക്ക് നൽകി. ആശുപത്രിയിൽ നടന്ന ചടങ്ങിൽ ഡീൻ കുര്യാക്കോസ് എം.പി, ആശുപത്രി ആർ.എം.ഒ ഡോ. പ്രീതിക്ക് കൈമാറി. റെഡ്ക്രോസ് താലൂക്ക് ചെയർമാൻ മനോജ് കോക്കാട്ടിൻെറ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കമ്മിറ്റി അംഗങ്ങളായ പി.എസ്. ഭോഗീന്ദ്രൻ, കെ.ജി. ബാബു, കെ.എം. മത്തൻ, നോഡൽ ഓഫിസർ ഡോ. രമേശ് ചന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി കെ.ആർ. രഘു, ഹെൽത്ത് ഇൻസ്പെക്ടർ പി. ബിജു തുടങ്ങിയവർ പെങ്കടുത്തു. ------------ TDL DEAN ഡീൻ കുര്യാക്കോസ് എം.പി ഓക്സിജൻ കോൺസെൻട്രേറ്റർ ജില്ല ആശുപത്രി ആർ.എം.ഒ ഡോ. പ്രീതിക്ക്കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.