* അടിമാലിയിലും നെടുങ്കണ്ടത്തുമാണ് കേന്ദ്രങ്ങൾ വരുന്നത് തൊടുപുഴ: ജില്ലയിൽ അടിമാലിയിലും നെടുങ്കണ്ടത്തും ലഹരിമുക്ത കേന്ദ്രങ്ങൾ തുറക്കുന്നു. നിലവിലെ കേന്ദ്രങ്ങളിലെ തിരക്കേറിവരുന്ന സാഹചര്യത്തിലാണ് സർക്കാർ നിർദേശപ്രകാരം ജില്ലയിൽ രണ്ട് കേന്ദ്രങ്ങൾകൂടി തുറക്കാനുള്ള നടപടി ആരംഭിച്ചത്. നിലവിൽ ചെറുതോണി ജില്ല ആശുപത്രിയിലാണ് ഏക കേന്ദ്രം പ്രവർത്തിക്കുന്നത്. ലഹരിക്കെതിരെ എക്‌സൈസ് വകുപ്പ് ആവിഷ്‌കരിച്ച വിമുക്തി പദ്ധതിയുടെ ഭാഗമായി ആരോഗ്യവകുപ്പിൻെറ കീഴിലെ ജില്ല താലൂക്ക് ആശുപത്രികളില്‍ ലഭ്യമായ സ്ഥലങ്ങളിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ഒ.പി സേവനം, കൗണ്‍സിലിങ്, മരുന്നുകള്‍, മാനസിക ഉല്ലാസത്തിനുള്ള സൗകര്യം യോഗ, ലഹരിയില്‍നിന്ന് മോചനം നേടുന്നവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പ്രത്യേക കരുതല്‍ എന്നീ സേവനങ്ങൾ നൽകുന്നുണ്ട്. അമിത ലഹരി ഉപയോഗത്തെ തുടർന്ന് ഒരു വ്യക്തിയെ ഒറ്റപ്പെടുത്തുന്ന സാഹചര്യം ഇല്ലാതാക്കി അവരെ സാമൂഹിക ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാണ് ശ്രമിക്കുന്നത്. എക്സൈസിൻെറയും ആരോഗ്യവകുപ്പിൻെറയും സഹകരണത്തോടെ കൃത്യമായ ചികിത്സനല്‍കി അവരെ ആരോഗ്യകരമായ സാമൂഹിക ജീവിതം നയിക്കാന്‍ പ്രാപ്തരാക്കുകയും ഇതിലൂടെ ലക്ഷ്യമിടുന്നു. എക്‌സൈസ് പരിശോധനകളിലും മറ്റും പിടിയിലാകുന്ന ലഹരിക്കടിമയായവരെ ഇവിടെ ചികിത്സിക്കാൻ സംവിധാനങ്ങളുണ്ട്. ലഹരിക്കെതിരെ ക്രിയാത്മകമായ ചുവടുവെപ്പുകള്‍, വിദ്യാഭ്യാസ സംസ്ഥാനതല പ്രവര്‍ത്തനങ്ങള്‍, മദ്യംമയക്കുമരുന്ന് ഉപയോഗിച്ചുതുടങ്ങിയവരെ തിരുത്തുക, ലഹരി ഉൽപന്നങ്ങളുടെ ലഭ്യതയും വിപണനവും ഇല്ലാതാക്കല്‍, പുനരധിവാസം എന്നീ പ്രവര്‍ത്തനങ്ങളാണ് വിമുക്തിയിലൂടെ വിഭാവനം ചെയ്തത്. 1530 പേരാണ് ചെറുതോണിയിൽ പ്രവർത്തിക്കുന്ന ഡീ അഡിക്ഷൻ സൻെററിൽനിന്ന് ലഹരിമുക്തരായി ഇതുവരെ പടിയിറങ്ങിയത്. 4140 പേർക്ക് കൗൺസലിങ്ങും നൽകിയിട്ടുണ്ട്. പുതിയ കേന്ദ്രങ്ങൾ നിർമിക്കുന്നതിൻെറ പ്രാഥമിക പരിശോധകൾ പൂർത്തിയായതായി എക്സൈസ് ഡെപ്യൂട്ടി കമീഷ്ണർ വി.എ. സലീം പറഞ്ഞു. പലയിടങ്ങളിലും ലഹരിക്കടിമപ്പെടുന്നവരെ കേന്ദ്രത്തിലെത്തിക്കാൻ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിൽ പ്രത്യേക ടാസ്ക് ഫോഴ്സും ജില്ലയിൽ രുപവത്കരിക്കും. ബന്ധുക്കളോ അതല്ലെങ്കിൽ രോഗിയോ വിളിച്ചാൽ ടാസ്ക് ഫോഴ്സുകാർ നേരിട്ടെത്തി അവരെ ലഹരിമുക്ത കേന്ദ്രത്തിൽ എത്തിക്കുമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. ----------------- ഓണം: പരിശോധനയുമായി എക്സൈസും ഭക്ഷ്യസുരക്ഷ വകുപ്പും തൊടുപുഴ: ഒാണക്കാലത്തോട് അനുബന്ധിച്ച് ഭക്ഷ്യസുരക്ഷ വകുപ്പിൻെറയും എക്സൈസിൻെറയും നേതൃത്വത്തില്‍ ജില്ലയിലുടനീളം പരിശോധനകള്‍ തുടങ്ങി. ഓരോ സർക്കിളുകൾ കേന്ദ്രീകരിച്ചാണ് പരിശോധന ആരംഭിച്ചത്. പാല്‍, ശര്‍ക്കര, വെളിച്ചെണ്ണ, പച്ചക്കറികള്‍, പഴവർഗങ്ങള്‍, മത്സ്യം എന്നിവ ഭക്ഷ്യസുരക്ഷ വ്യാപക പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. ഓണക്കാലത്ത് ഏറ്റവുമധികം വില്‍പന നടക്കുന്ന പാല്‍, ശര്‍ക്കര, കായവറുത്തത് എന്നിവയുടെ സാമ്പിളുകൾ എടുത്ത് പരിശോധന നടത്തിവരുന്നുണ്ട്. ഓണക്കിറ്റുകളിലേക്ക് കൊടുക്കുന്ന വിവിധ സാധനങ്ങളുടെ സാമ്പിളുകളും പരിശോധിക്കുന്നുണ്ട്. അതിർത്തി കടന്നെത്തുന്ന പാലിൻെറ ഗുണനിലവാരം പരിശോധിക്കുന്നതടക്കം ജോലി ഉടൻ ആരംഭിക്കുമെന്ന് അസി. ഫുഡ് സേഫ്റ്റി കമീഷണർ കെ.പി. രമേഷ് പറഞ്ഞു. ഇതുകൂടാതെ എക്സൈസ് വകുപ്പും വ്യാപക പരിശോധനയുമായി രംഗത്തുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾറൂം ഇതിനോടകം തുറന്നുകഴിഞ്ഞു. പഴയ അബ്കാരി കേസുകളിലെ കുറ്റവാളികളുടെ പട്ടികപ്രകാരം നിരീക്ഷണവും നടത്തുന്നുണ്ട്. ഓണവുമായി ബന്ധപ്പെട്ട് ജൂലൈ 24 മുതൽ ആഗസ്റ്റ് 25 വരെ സ്പെഷൽ ഡ്രൈവും നടത്തുന്നുണ്ട്. അതിർത്തി മേഖലയിലെ ലഹരി കടത്തും മറ്റും തടയുന്നതിനായി തേനി എസ്.പിയും ഇടുക്കി ഡെപ്യൂട്ടി കമീഷ്ണറുമായി ജനുവരി പത്തിന് യോഗം ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.