പഞ്ചായത്തിനായി കാത്തിരിക്കുന്നു പട്ടം കോളനി

രണ്ടു​പ്രാവശ്യം പട്ടം കോളനി പഞ്ചായത്ത് രൂപവത്കരിച്ച് ഉത്തരവ് ഇറക്കിയെങ്കിലും വിവിധ കാരണങ്ങളാല്‍ റദ്ദാക്കപ്പെട്ടു നെടുങ്കണ്ടം: കര്‍ഷകരെ കുടിയിരുത്തി ആറര പതിറ്റാണ്ട് പിന്നിട്ടിട്ടും പട്ടം കോളനി നിവാസികളുടെ പഞ്ചായത്തെന്ന സ്വപ്‌നം യാഥാര്‍ഥ്യമായിട്ടില്ല. 1955ല്‍ കല്ലാര്‍ പട്ടം കോളനി നിലവിൽവന്നത്​ മുതല്‍ സ്വന്തമായി പഞ്ചായത്ത് വേണമെന്ന ആവശ്യവുമായി രാഷ്​ട്രീയ പാര്‍ട്ടികളും സാംസ്‌കാരിക സംഘടനകളും വ്യാപാരി സമൂഹവും നിവേദനങ്ങളുമായി രംഗത്തുണ്ട്​. 1955ല്‍ കല്ലാര്‍ പട്ടംകോളനിയുടെ രൂപവത്കരണമാണ് സംസ്ഥാന രൂപവത്കരണ സമയത്ത് ഹൈറേഞ്ച് കേരളത്തിനോടൊപ്പം നില്‍ക്കാന്‍ ഇടയാക്കിയത്. രണ്ടുതവണ പട്ടം കോളനി പഞ്ചായത്ത് രൂപവത്കരിച്ച് ഉത്തരവ് ഇറക്കിയിരുന്നുവെങ്കിലും വിവിധ കാരണങ്ങളാല്‍ അത് റദ്ദാക്കപ്പെടുകയായിരുന്നു. 2015 ആഗസ്​റ്റില്‍ പട്ടം കോളനി പഞ്ചായത്ത്​ രൂപവത്കരണ പ്രഖ്യാപനം വന്നു. താല്‍ക്കാലിക സെക്രട്ടറിക്ക് ചുമതലയും നല്‍കി. എന്നാല്‍, ആസ്ഥാനത്തെ ചൊല്ലിയുണ്ടായ തര്‍ക്കം കോടതിയില്‍ എത്തുകയും കമീഷന്‍ അന്വേഷണത്തിനെത്തുകയും മറ്റും ചെയ്തിരുന്നു. ഇതിനിടയില്‍ പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന വില്ലേജുകളെ ചൊല്ലിയുണ്ടായ തര്‍ക്കം മൂലം കോടതി ഇടപെട്ടതും പഞ്ചായത്ത് നഷ്​ടപ്പെടാനിടയായി. ഒരു പഞ്ചായത്തില്‍ ഒരു വില്ലേജ് മാത്രമേ പാടുള്ളൂ എന്ന നിയമം നിലനില്‍ക്കെ പട്ടം കോളനി പഞ്ചായത്തില്‍ മൂന്ന്്് വില്ലേജുകളാണുള്ളത്. നിലവില്‍ നെടുങ്കണ്ടം, പാമ്പാടുംപാറ, കരുണാപുരം പഞ്ചായത്തുകളിലായാണ് പട്ടം കോളനി സ്ഥിതിചെയ്യുന്നത്. രണ്ടാം ലോകമഹായുദ്ധത്തെ തുടർന്നുണ്ടായ പട്ടിണിക്ക് തടയിടാനും തമിഴ്ഭാഷ ന്യൂനപക്ഷങ്ങള്‍ക്ക്്്്്്്്്്്്്്്് ആധിപത്യമുണ്ടായിരുന്ന ഭൂപ്രദേശം തമിഴ്‌നാടി​ൻെറ ഭാഗമാകാതിരിക്കുതിനുമാണ് തിരുക്കൊച്ചി സര്‍ക്കാര്‍ പത്ര പരസ്യത്തിലൂടെ അര്‍ഹരെ തെരഞ്ഞെടുത്ത് ഒരാള്‍ക്ക് അഞ്ചേക്കര്‍ സ്ഥലവും 1000 രൂപ വായ്പയും പണിയായുധങ്ങളും അനുവദിച്ച്് 1800ഓളം കുടുംബങ്ങളെ കുടിയിരുത്തിയത്. അന്ന​െത്ത തിരു-കൊച്ചി മുഖ്യമന്ത്രി പട്ടം എ.താണുപിള്ളയാണ് കര്‍ഷകരെ കുടിയിരുത്തിയത്. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാന രൂപവത്കരണം നടക്കുമ്പോള്‍ ഇടുക്കിയിലെ തമിഴ് ഭൂരിപക്ഷ മേഖലയായ ഹൈറേഞ്ച് കേരളത്തിനോട് ചേര്‍ത്തുനിര്‍ത്തണമെന്ന ഉദ്ദേശ്യവും പദ്ധതിക്കുണ്ടായിരുന്നു. 1955 ജനുവരി 20നാണ് പട്ടം കോളനി രൂപവത്​കൃതമായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.