മുള്ളരിങ്ങാട് എ.ടി.എം സൻെറർ തുറക്കണം വണ്ണപ്പുറം: പഞ്ചായത്തിലെ മുള്ളരിങ്ങാട് എ.ടി.എം സൻെറർ അനുവദിക്കണമെന്ന് കേരള കോൺഗ്രസ്-എം മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. മലയോര മേഖലയായ ഇവിടെ ബാങ്കുകൾ ഇല്ല. വണ്ണപ്പുറം പഞ്ചായത്തിലെ ആറ് വാർഡുകൾ ഈ മേഖലയിലാണ്. അഞ്ച് കി.മീ. അകലെ വണ്ണപ്പുറം ടൗണിൽ എത്തിയെങ്കിൽ മാത്രമേ ബാങ്ക് ഇടപാടുകൾ നടത്താൻ കഴിയൂ. പാർട്ടി നിയോജക മണ്ഡലം പ്രസിഡൻറ് ജിമ്മി മറ്റത്തിപ്പാറ യോഗം ഉദ്ഘാടനം ചെയ്തു. ഷിബു പോത്തനാമൂഴി അധ്യക്ഷത വഹിച്ചു. സ്റ്റിയറിങ് കമ്മിറ്റി അംഗം അഗസ്റ്റിൻ വട്ടക്കുന്നേൽ പാർട്ടിയിലേക്ക് പുതുതായി കടന്നുവന്നവർക്ക് അംഗത്വം നൽകി. ജയകൃഷ്ണൻ പുതിയേടത്ത്, ജോജോ അറക്കകണ്ടം, പി.ജി. ജോയ്, തോമസ് തെങ്ങുംതോട്ടം, പി.ജി. സുരേന്ദ്രൻ, തങ്കച്ചൻ മേട്ടുമ്പുറം, ഡെൻസിൽ വെട്ടിക്കുഴിച്ചാലിൽ, ഷിബു പുല്ലുംപുറത്ത്, സിനു അയ്യൻകോലിൽ, സിബി കാരാടിയിൽ തുടങ്ങിയവർ സംസാരിച്ചു. ------------------- വന്യജീവി ആക്രമണം: ലോക്സഭയിൽ അടിയന്തരപ്രമേയ നോട്ടീസ് ഇടുക്കി: കാട്ടാനയുടെയും മറ്റു വന്യമൃഗങ്ങളുടെയും തുടർച്ചയായ ആക്രമണത്തിൽ കൃഷിക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ചർച്ചചെയ്യുന്നതിന് ഡീൻ കുര്യാക്കോസ് എം.പി അടിയന്തര പ്രമേയത്തിന് ലോക്സഭയിൽ നോട്ടീസ് നൽകി. 10 വർഷത്തിനിടയിൽ 40 ആളുകൾ കാട്ടാനയുടെയും മറ്റ് വന്യമൃഗങ്ങളുടെയും ആക്രമണത്തിൽ മരിച്ചിട്ടുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ വനഭൂമിയും കൃഷിസ്ഥലവും അതിർത്തി പങ്കിടുന്ന പാർലമൻെറ് മണ്ഡലം ഇടുക്കിയാണ്. ഏക്കർകണക്കിന് കൃഷി ഭൂമികൾ നശിപ്പിക്കപ്പെട്ടു. ആവശ്യത്തിന് മുൻകരുതലും പ്രതിരോധ മാർഗങ്ങളും കണ്ടെത്താൻ സർക്കാർ പരാജയപ്പെട്ടു. ഇക്കാര്യത്തിൽ അടിയന്തരമായി പ്രശ്നപരിഹാരം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടാണ് എം.പി നോട്ടീസ് നൽകിയത്. എന്നാൽ, പ്രമേയം ചർച്ചക്ക് എടുത്തില്ല. ---------------------------
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.