സാധാരണ കച്ചവട സ്ഥാപനങ്ങളും തുറക്കാൻ അനുവദിക്കണം -കേരള കോൺഗ്രസ്​

തൊടുപുഴ: സൂപ്പർ മാർക്കറ്റുകൾ തുറന്നുപ്രവർത്തിക്കുന്ന ദിവസങ്ങളിൽ സാധാരണ കച്ചവടസ്ഥാപനങ്ങളും തുറന്ന്​ പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് കേരള കോൺഗ്രസ്​ ജില്ല പ്രസിഡൻറ്​ പ്രഫ.എം.ജെ. ജേക്കബ് ആവശ്യപ്പെട്ടു. അതുപോലെ കൂടുതൽ വാക്സിനേഷൻ സൻെററുകൾ അനുവദിക്കുകയും വാർഡ് അടിസ്ഥാനത്തിൽ വാക്സിൻ വിതരണത്തിന് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തെങ്ങിൻതൈ ​െതാടുപുഴ: ടിxഡി സങ്കര ഇനത്തിൽപെട്ട കേരശ്രീ തെങ്ങിൻതൈകൾ പുറപ്പുഴ കൃഷിഭവനിൽ വിൽപനക്കായി എത്തിയിട്ടുണ്ട്​. തൈകൾ ബുധനാഴ്​ച രാവിലെ 11 മുതൽ വിതരണം ചെയ്യും. ആവശ്യമുള്ള കർഷകർ കൃഷിഭവനിൽ നേരി​ട്ടെത്തി വാങ്ങേണ്ടതാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.