'ടൂറിസം സൻെററുകള്‍ കേന്ദ്രീകരിച്ച് മാസ് വാക്‌സിനേഷന്‍ വേണം' നെടുങ്കണ്ടം: ജില്ലയിലെ ഓരോ വിനോദസഞ്ചാര കേന്ദ്രവും കേന്ദ്രീകരിച്ച് മാസ് വാക്‌സിനേഷന്‍ ക്യാമ്പുകള്‍ നടത്തണമെന്ന ആവശ്യം ശക്തമാവുന്നു. നിലവിലെ രീതിയില്‍ വാക്‌സിനേഷന്‍ തുടര്‍ന്നാല്‍ ടൂറിസം കേന്ദ്രങ്ങള്‍ തുറക്കാൻ ഇനിയും കാലതാമസം നേരിടും. ഇത് ടൂറിസം മേഖലയെ പൂര്‍ണമായും തകര്‍ക്കാൻ ഇടയാക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 2018ലെ പ്രളയകാലം മുതല്‍ ജില്ലയിലെ വിനോദസഞ്ചാര മേഖല പ്രതിസന്ധിയിലാണ്. കോവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനാല്‍, ഇൗ മേഖലയിലെ പ്രവർത്തനങ്ങൾ പൂര്‍ണമായും നിലച്ചു. വിനോദസഞ്ചാരികളെ ആശ്രയിച്ച് വരുമാനം കണ്ടെത്തിയിരുന്ന ലക്ഷക്കണക്കിന് ആളുകള്‍ക്ക് ജോലി ഇല്ലാതെയായി. ടൂറിസം രംഗത്ത് സ്വയംതൊഴില്‍ കണ്ടെത്തിയവരെല്ലാം കടക്കെണിയിലാണ്. സംസ്ഥാന സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തി, ടൂറിസവുമായി ബന്ധപ്പെട്ട് ജോലിനോക്കുന്ന എല്ലാവര്‍ക്കും ഉടന്‍ വാക്‌സിനേഷന്‍ നല്‍കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.