യുവാക്കളെ കാണാതായ സ്​ഥലത്ത്​ മന്ത്രി എത്തി

ഇടുക്കി: കുളമാവ് ഡാമില്‍ സഹോദരങ്ങളായ യുവാക്കളെ കാണാതായ സ്ഥലം മന്ത്രി റോഷി അഗസ്​റ്റിന്‍ സന്ദര്‍ശിച്ചു. ഞായറാഴ്​ച രാവിലെ ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ജിജി കെ. ഫിലിപ്പ്, കലക്ടര്‍ ഷീബ ജോര്‍ജ് തുടങ്ങിയവര്‍ക്കൊപ്പമാണ് മന്ത്രി അപകടമുണ്ടായ വേങ്ങാനം ചക്കിമാലി സന്ദര്‍ശിച്ചത്. പൈനാവ് വെള്ളപ്പാറയില്‍നിന്ന് കെ.എസ്.ഇ.ബിയുടെ ബോട്ടില്‍ 40 മിനിറ്റ് ഡാമിലൂടെ സഞ്ചരിച്ചാണ് വേങ്ങാനത്ത്​ എത്തിയത്. നാല്​ ദിവസം മുമ്പാണ് യുവാക്കളെ കാണാതായത്. ഇടുക്കി, എറണാകുളം ജില്ലകളില്‍നിന്ന്​ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സര്‍വിസസി​ൻെറ രണ്ട് സ്‌കൂബാ ടീമും എൻ.ഡി.ആർ.എഫ്​ സംഘവും ആണ് തിരച്ചില്‍ നടത്തുന്നത്. പ്രതികൂല കാലാവസ്ഥയും വെള്ളത്തി​ൻെറ കഠിന തണുപ്പും അവഗണിച്ചാണ്​ തിരച്ചില്‍. ബിജു, ബിനു എന്നിവരെ കാണാതായതോടെ കുടുംബത്തി​ൻെറ ആശങ്ക തിരച്ചില്‍ ടീമിനോട് ഒപ്പമുള്ള നാട്ടുകാര്‍ മന്ത്രിയോട് പങ്കുവെച്ചു. കാണാതായി രണ്ടാം ദിവസം തന്നെ യുവാക്കള്‍ സഞ്ചരിച്ചിരുന്ന വള്ളവും മൊബൈല്‍ ഫോണും കണ്ടെടുത്തിരുന്നു. ---------- TDL Roshi കുളമാവ് ഡാമില്‍ സഹോദരന്മാരെ കാണാതായ സ്ഥലം മന്ത്രി റോഷി അഗസ്​റ്റി​ൻെറ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിക്കുന്നു ------------- 'വണ്ണപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയാക്കണം' വണ്ണപ്പുറം: വണ്ണപ്പുറം പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്ന് കേരള കോൺഗ്രസ് (എം) വണ്ണപ്പുറം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. തൊടുപുഴ നിയോജകമണ്ഡലത്തിലെ ഏറ്റവും വലിയ പഞ്ചായത്തായ വണ്ണപ്പുറത്ത് സർക്കാർ ആശുപത്രി വേണമെന്ന ജനങ്ങളുടെ ആവശ്യത്തിന് വർഷങ്ങൾ പഴക്കമുണ്ട്. ഗ്രാമ പഞ്ചായത്ത് ഭരണസമിതിയും സ്ഥലം എം.എൽ.എയും ഇക്കാര്യത്തിൽ മുൻകൈ എടുക്കണം. നിയോജകമണ്ഡലം പ്രസിഡൻറ് ജിമ്മി മറ്റത്തിപ്പാറ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ്​ ജോജോ അറയ്ക്കക്കണ്ടം അധ്യക്ഷത വഹിച്ചു. അഗസ്​റ്റിൻ വട്ടക്കുന്നേൽ, ജയകൃഷ്ണൻ പുതിയേടത്ത്, ജോൺ കാലായിൽ, ജോസ് നെല്ലാനിക്കാട്ട്, പി.ജി.ജോയ്, സുരേന്ദ്രൻ പി. ജി, മനോജ് മാമല, ഡെൻസിൽ വെട്ടിക്കുഴി ചാലിൽ, തങ്കച്ചൻ മേട്ടുംപുറം തുടങ്ങിയവർ പ്രസംഗിച്ചു. ---------------- മെറിറ്റ് ഡേ നാളെ കരിമണ്ണൂർ: സൻെറ്​ ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ മെറിറ്റ് ഡേ ആഘോഷം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ്​ മൂന്നിന് ഓൺലൈനായി നടക്കും. എസ്.എസ്.എൽ.സി പരീക്ഷയിൽ സ്​കൂളിന്​ നൂറുശതമാനം വിജയം ആവർത്തിക്കാൻ പ്രയത്നിച്ച അധ്യാപകരെയും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 108 വിദ്യാർഥികളെയും ഒമ്പത്​ വിഷയങ്ങൾക്ക് എ പ്ലസ് നേടിയ 42 വിദ്യാർഥികളെയും ചടങ്ങിൽ അനുമോദിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.