പരിമിതികളെ അതിജീവിച്ച്​ റി​േജാ ഇന്ന്​ പരീക്ഷ ഹാളിലേക്ക്​

'ജനറേഷൻ ഗ്യാപ്പില്ലാതെ' പരീക്ഷ എഴുതുന്നത്​ 462 പേർ തൊടുപുഴ: പരിമിതികളെ അതിജീവിച്ച്​ 31ാം വയസ്സിൽ റി​േജാ ഹയർ സെക്കൻഡറി തുല്യത കോഴ്സി​ൻെറ രണ്ടാംവർഷ പൊതുപരീക്ഷ തിങ്കളാഴ്​ച എഴുതും. പഠനം ഇടക്ക്​ വഴിമുട്ടിപ്പോയെങ്കിലും പത്താംക്ലാസ്​ തുല്യതപരീക്ഷ എഴുതി സർക്കാർ ജോലി സ്വന്തമാക്കിയ കൂവക്കണ്ടം സ്വദേശി റിജോ രാജൻ പരിമിതികളെ അതിജീവിച്ച പഠന മികവിനും ജീവിത വിജയത്തിനും ഉദാഹരണമാണ്. ജോലിക്ക്​ ശേഷവും പഠനം തുടർന്ന്​ പുതിയ നേട്ടങ്ങൾ കരസ്ഥമാക്കാനുള്ള ശ്രമത്തിലാണ്​ ഈ യുവാവ്​. ഹയർ സെക്കൻഡറി ഒന്നാംവർഷം ഉയർന്നമാർക്ക് നേടാനായ റിജോ രണ്ടാംവർഷവും മികച്ച വിജയം പ്രതീക്ഷിച്ചാണ്​ പരീക്ഷ ഹാളിലേക്കെത്തുന്നത്​. തൊടുപുഴ കാരിക്കോട് സബ് രജിസ്​ട്രാർ ഓഫിസ്​ അസിസ്​റ്റൻറായി ജോലി നോക്കുന്ന റിജോ രാജന്​ രണ്ടുകാലിനും സ്വാധീനമില്ല. വാക്കിങ്​ സ്​റ്റിക്കി​ൻെറ സഹായത്തോടെയും മുച്ചക്ര വാഹനത്തിൽ യാത്ര ചെയ്തുമാണ്​ റിജോ തൊടുപുഴ ഡയറ്റ് സ്​കൂളിലെ സമ്പർക്ക പഠന ക്ലാസുകളിൽ എത്തിയിരുന്നത്. ഇത്തരത്തിൽ പ്രതിസന്ധികളെയും ദുരിതങ്ങ​െളയും അതിജീവിച്ച് ജില്ലയിൽ മറ്റ് 462 പേരാണ്​ ജില്ലയിൽ ഹയർസെക്കൻഡറി തുല്യത കോഴ്സ്​ പരീക്ഷ എഴുതുന്നത്​. ഇവരിൽ 311പേർ സ്​ത്രീകളാണ്​. അംഗൻവാടി വർക്കർമാർ, സർക്കാർ- സ്വകാര്യ മേഖലയിലെ ജീവനക്കാർ, സഹകരണ ബാങ്ക്​ ജീവനക്കാർ, ജനപ്രതിനിധികൾ തുടങ്ങിവരെല്ലാം പരീക്ഷ എഴുതുന്നുണ്ട്​. പല കാരണങ്ങളായി പഠനം മുടങ്ങിയ ഇവരാണ്​ ജനറേഷൻ ഗ്യാപ്പില്ലാതെ പരീക്ഷക്ക്​ എത്തുന്നത്​. ------------------------ TDL RIJO RAJAN റിജോ രാജൻ ------------------ മറയൂർ, കാന്തല്ലൂർ മേഖലകൾ സന്ദർശിച്ച്​ ജനമൈത്രി എക്സൈസ് സംഘം ഇടുക്കി: ദേവികുളം ജനമൈത്രി എക്സൈസ് സംഘം മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകളിലെ ആദിവാസി കുടികളിൽ സന്ദർശനം നടത്തി. മറയൂർ പഞ്ചായത്തിലെ ആലാംപെട്ടി കുടിയിലെത്തി പത്താംക്ലാസ് പരീക്ഷയിൽ വിജയിച്ച 10 വിദ്യാർഥികളെയും രക്ഷിതാക്കളെയും അനുമോദിച്ചു. എല്ലാ വിഷയങ്ങൾക്കും എ പ്ലസ്​ നേടി കേരള ഗവർണറുടെ അഭിനന്ദനം ഏറ്റുവാങ്ങിയ ഹിൽ പുലയ വിഭാഗത്തിൽപെട്ട ദിവ്യക്കും അനുമോദനം അറിയിച്ചു. കോവിഡ് കാലത്ത് കുട്ടികൾക്കെല്ലാം പാഠപുസ്തകങ്ങൾ എത്തിച്ചുനൽകിയത് ദേവികുളം ജനമൈത്രി എക്സൈസാണ്. കാന്തല്ലൂർ പഞ്ചായത്തിലെ തീർഥമല കുടിയിലെത്തി വിജയിച്ച മൂന്ന്​ കുട്ടികൾക്ക് മൊമ​േൻറാ നൽകുകയും തുടർപഠനത്തിനാവശ്യമായ സഹായം ഉണ്ടാകുമെന്ന് അറിയിക്കുകയും ചെയ്തു. സർക്കിൾ ഇൻസ്പെക്ടർ സി.കെ. സുനിൽ രാജ്, പ്രിവൻറിവ്​ ഓഫിസർ കെ.എം. അഷ്​റഫ്, സിവിൽ ഓഫിസർ പി.ബി. അനൂപ്, ഡ്രൈവർ നിധിൻ ജോണി എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.