പീരുമേട്​ ആശുപത്രിയിൽ കേ​ന്ദ്രീകൃത ഓക്​സിജൻ വിതരണ സംവിധാനം

പീരുമേട്: താലൂക്ക് ആശുപത്രിയിലെ കേന്ദ്രീകൃത ഓക്​സിജൻ വിതരണ സംവിധാനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്​തു. സ്ത്രീകളുടെയും പുരുഷന്മാരുടെയും വാർഡുകളിലെ 20 കിടക്കകൾ, ഐ.സി.യുവിൽ - 6, അത്യാഹിത വിഭാഗത്തിൽ- 5, ഓപറേഷൻ തിയറ്ററിലെ ഒരു കിടക്ക എന്നിങ്ങനെ കേന്ദ്രീകൃത സംവിധാനത്തിലൂടെ ഓക്​സിജനെത്തും. മന്ത്രി വീണാ ജോർജ് യോഗത്തിൽ അധ്യക്ഷതവഹിച്ചു. മന്ത്രി റോഷി അഗസ്​റ്റിൻ, ഡീൻ കുര്യാക്കോസ് എം.പി, വാഴൂർ സോമൻ, ബ്ലോക്ക്​ പഞ്ചായത്ത് പ്രസിഡൻറ്​ നൗഷാദ്​, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്.സാബു, ത്രിതല പഞ്ചായത്ത് അംഗങ്ങൾ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.