തൊടുപുഴ: ഓണത്തോട് അനുബന്ധിച്ച് മദ്യ-മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ നേരിടുന്നതിനായി അഡീ. എക്സൈസ് കമീഷണറുടെ നേതൃത്വത്തില്‍ ജില്ലയിലെ എന്‍ഫോഴ്സ്മൻെറ് പ്രവര്‍ത്തനം ശക്തിപ്പെടുത്തി. ഇടുക്കി എക്സൈസ് ഡിവിഷന്‍ ഓഫിസില്‍ ആഗസ്റ്റ് 25 വരെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. മദ്യ-മയക്കുമരുന്നുകളെക്കുറിച്ച് ലഭിക്കുന്ന വിവരങ്ങൾ പൊതുജനങ്ങൾക്ക് അറിയിക്കാം. ജില്ലതല എക്സൈസ് കണ്‍ട്രോള്‍ റൂം- ട്രോള്‍ ഫ്രീ നമ്പര്‍ -18004253415 ഹോട്ട് ലൈന്‍ നമ്പര്‍ -155358, അസി. എക്സൈസ് കമീഷണര്‍ ഇടുക്കി- 04862232469, 9496002866. ------------ ഇലക്ട്രോണിക് വീല്‍ചെയർ വിതരണം തൊടുപുഴ: അവശതയനുഭവിക്കുന്നവര്‍ക്ക് ഒപ്പം സര്‍ക്കാറുണ്ടാകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. തൊടുപുഴയില്‍ സാമൂഹികനീതി ഓഫിസ് മുഖാന്തരം ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രോണിക്സ് വീല്‍ ചെയറുകള്‍ വിതരണം ചെയ്യുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണം നല്‍കുന്ന പദ്ധതി പ്രകാരം കലക്ടര്‍ അധ്യക്ഷനായ കമ്മിറ്റി തെരഞ്ഞെടുത്ത ആറ് പേർക്കാണ് സര്‍ക്കാര്‍ അനുവദിച്ച ഇലക്ട്രോണിക് വീല്‍ ചെയറുകള്‍ വിതരണം ചെയ്തത്. തൊടുപുഴ ഗവ. വൃദ്ധ സദനത്തില്‍ നടന്ന ചടങ്ങിൽ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് അധ്യക്ഷതവഹിച്ചു. ജില്ല സാമൂഹികനീതി ഓഫിസര്‍ വി.ജെ. ബിനോയ്, നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ഷീജ ഷാഹുല്‍ഹമീദ്, വാര്‍ഡ് കൗണ്‍സിലര്‍ മാത്യു ജോസഫ്, വൃദ്ധസദനം സൂപ്രണ്ട് സെബാസ്റ്റ്യൻ അഗസ്റ്റിൻ, ജില്ല പ്രൊബേഷന്‍ ഓഫിസര്‍ ജി. ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു. ------------ TDL veelchair ജില്ല സാമൂഹികനീതി വകുപ്പ് ഭിന്നശേഷിക്കാര്‍ക്ക് നൽകുന്ന ഇലട്രോണിക് വീല്‍ചെയര്‍ മന്ത്രി റോഷി അഗസ്റ്റിൻ വിതരണം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.