തൊഴിലുറപ്പ് പദ്ധതിയിലെ തട്ടിപ്പ്​: ഉന്നതതല അന്വേഷണം വേണം -എല്‍.ഡി.എഫ്

ചെറുതോണി: കഴിഞ്ഞ യു.ഡി.എഫ് പഞ്ചായത്ത് ഭരണകാലത്ത്​ വാഴത്തോപ്പില്‍ നടന്ന തൊഴിലുറപ്പ് പദ്ധതിയിലെ തട്ടിപ്പിനെക്കുറിച്ച് ഉന്നതല അന്വേഷണം വേണമെന്ന് എല്‍.ഡി.എഫ് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 2019-2020 സാമ്പത്തികവര്‍ഷത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്ഷീര കര്‍ഷകര്‍ക്ക് തൊഴുത്ത് നിർമാണത്തിന് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള പദ്ധതിയിലാണ് വെട്ടിപ്പ്​ നടന്നത്. വിജിലന്‍സ്, തൊഴിലുറപ്പ് ജില്ല കോഓഡിറ്റേര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ തുടങ്ങി മൂന്ന് തലത്തിലെ അന്വേഷണം നടന്നു. പദ്ധതിയിലെ ഗുണഭോതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം നടത്തിയത്. മൂന്ന് അന്വേഷണത്തിലും അഴിമതിയും ക്രമക്കേടും കണ്ടെത്തിയിട്ടുണ്ടെങ്കിലും കുറ്റക്കാരായവരെ ശിക്ഷിക്കുന്നതിനാവശ്യമായ നടപടി എടുത്തിട്ടില്ല. പഞ്ചായത്തിലെ ക്ഷീര കര്‍ഷകരെ വഞ്ചിച്ച യു.ഡി.എഫ് മുന്‍ ഭരണസമിതി അംഗങ്ങളെ അയോഗ്യരാക്കുന്നത്​ ഉള്‍പ്പെടെ നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡൻറ്​ ജോര്‍ജ് പോള്‍, ജനപ്രതിനിധികളായ മിനി ജേക്കബ്, പ്രഭ തങ്കച്ചന്‍, സി.ജി. ചാക്കോ, ടി.ഇ. നൗഷാദ്, നിമ്മി ജയന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. മന്ത്രി എ.കെ. ശശീന്ദ്ര​ൻെറ കോലം കത്തിച്ചു തൊടുപുഴ: സ്ത്രീ പീഡന കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചുവെന്നാരോപിച്ച്​ യൂത്ത് കോൺഗ്രസ്-കെ.എസ്.യു പ്രവർത്തകർ മന്ത്രി എ.കെ. ശശീന്ദ്ര​​ൻെറ കോലം കത്തിച്ചു. കെ.എസ്.യു ജില്ല കോഓഡിനേറ്റർ സി.എസ് വിഷ്ണുദേവ് അധ്യക്ഷതവഹിച്ച പ്രതിഷേധ യോഗം, യൂത്ത് കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി ബിലാൽ സമദ് ഉദ്ഘാടനം ചെയ്തു. ബിബിൻ ജോസഫ്, ആർ.കെ ജിനോ, അൽത്താഫ് സുധീർ, ഷാബിർ ഷാജി, ക്ലമൻെറ്​ ജോസഫ്, ഫസൽ അബ്ബാസ്, മുഹമ്മദ് ജസീം, മാർട്ടിൻ ഷാജി എന്നിവർ നേതൃത്വം നൽകി. ചിത്രം - ​TDL108 YOUTHCONGRESS മന്ത്രി എ.കെ. ശശീന്ദ്ര​ൻെറ കോലം തൊടുപുഴയിൽ യൂത്ത് കോൺഗ്രസ് - കെ.എസ്‌.യു നേതൃത്വത്തിൽ കത്തിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.