കൃഷി സംരക്ഷിക്കണം: നിവേദനം നൽകി

കട്ടപ്പന: വലിയ കണ്ടംപാടശേഖരത്തിലെ കൃഷി സംരക്ഷിക്കണമെന്ന്​ ആവശ്യപ്പെട്ട്​ വാർഡ്​ അംഗം രജിത രമേശ്​ ജലവിഭവ വകുപ്പ്​ മന്ത്രി റോഷി അഗസ്​റ്റിന്​ നിവേദനം നൽകി. കട്ടപ്പന നഗരസഭയിലെ ഏക പാടശേഖരമാണ് ശോച്യാവസ്ഥയിലായിരിക്കുന്നത്. നഗരസഭയിലെ 21ാം വാർഡിലാണ് കുടിയേറ്റകാലം മുതൽ നെൽകൃഷി നടത്തുന്ന വലിയകണ്ടം പാടശേഖരം ഇല്ലാതാകുന്നത്​. കർഷകരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വാർഡ് കൗൺസിലർ നിവേദനം നൽകിയത്. ഈ പ്രദേശത്തുള്ള മൂന്ന് തോടുകളാണ് മഴക്കാലത്ത് കൃഷിയിടങ്ങളിൽ വെള്ളംകയറി കർഷകരെ ദുരിതത്തിലാക്കുന്നത്. അതുകൊണ്ടുതന്നെ മിക്ക കർഷകരും മറ്റ് കൃഷിയെ ആശ്രയിച്ചിരിക്കുകയാണ്. ഇപ്പോൾ പ്രധാനമായും കപ്പയും വാഴയുമാണ് ഇവിടെ കൃഷിചെയ്യുന്നത്. മഴക്കാലമായാൽ ഈ കൃഷിയും തോടുകളിൽനിന്ന് വെള്ളംകയറി നശിക്കുകയാണ്. പ്രദേശത്തെ രണ്ട്​ കിലോമീറ്ററോളം നീളമുള്ള തോടുകളുടെ ആഴംകൂട്ടി സംരക്ഷണഭിത്തി നിർമിച്ച്​ കൃഷി സംരക്ഷിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.