മോശം പെരുമാറ്റം; ഡോക്​ടർക്ക്​ സസ്​പെൻഷൻ

അടിമാലി: സർട്ടിഫിക്കറ്റ് ആവശ്യത്തിന് എത്തിയ പിതാവിനോടും മകളോടും അപമര്യാദയായി പെരുമാറിയ അടിമാലി മൃഗാശുപത്രിയിലെ സീനിയർ സർജൻ ഡോ.വി. സെൽവത്തിനെ സർവിസിൽനിന്ന് സസ്പെൻഡ്​ ചെയ്തു. മൃഗ സംരക്ഷണവകുപ്പ് അണ്ടർ സെക്രട്ടറിയാണ് നടപടി സ്വീകരിച്ചത്​. കഴിഞ്ഞ ഒമ്പതിനാണ് സംഭവം നടന്നത്. ഇരുമ്പുപാലം പടിക്കപ്പ് സ്വദേശിയുടെ നായക്ക് വാക്സിനേഷൻ എടുത്ത സർട്ടിഫിക്കറ്റിനായാണ്​ അച്ഛനും മകളും മൃഗാശുപത്രിയിൽ എത്തിയത്​. ഇരുവരോടും ഡോക്​ടർ അപമര്യാദയായി പെരുമാറി എന്നായിരുന്നു പരാതി. ഇതി​ൻെറ വിഡിയോ ചിത്രവും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ജില്ല മൃഗസംരക്ഷണ ഓഫിസർ നൽകിയ അന്വേഷണ റിപ്പോർട്ടി​ൻെറ അടിസ്ഥാനത്തിലാണ് നടപടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.