െതാടുപുഴ: ഭിന്നശേഷിക്കാര്‍ക്കായി സാമൂഹിക നീതി വകുപ്പ് നടത്തുന്ന തുടര്‍പദ്ധതികളായ വിദ്യാകിരണം, വിദ്യാജ്യോതി, സ്വാശ്രയ, പരിരക്ഷ പദ്ധതികളില്‍ ധനസഹായം ലഭിക്കുന്നതിന് ജില്ലയിലെ അര്‍ഹരായ ഗുണഭോക്താക്കളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ഈ പദ്ധതികള്‍ വഴി ധനസഹായം ലഭിക്കുന്നതിന് നിശ്ചിത മാതൃകയിലുള്ള അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം തൊടുപുഴ മിനിസിവില്‍ സ്റ്റേഷനില്‍ (മൂന്നാം നില) പ്രവര്‍ത്തിക്കുന്ന ജില്ല സാമൂഹിക നീതി ഓഫിസില്‍ നൽകണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 31. അപേക്ഷ ഫോറവും വിശദ വിവരങ്ങളും www.sjd.kerala.gov.in വെബ്സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ല സാമൂഹിക നീതി ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍ 04862-228160. ഓണം -ബലിപെരുന്നാൾ ഖാദി മേള തൊടുപുഴ: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ഓണം-ബലിപെരുന്നാൾ മേളയുടെ ഭാഗമായി ഖാദി തുണിത്തരങ്ങളുടെ സ്‌പെഷല്‍ റിബേറ്റ് വില്‍പന ആഗസ്റ്റ് 20വരെ നടത്തും. ബോര്‍ഡിൻെറ ജില്ലയിലെ അംഗീകൃത വില്‍പനശാലകളില്‍ ഖാദി തുണിത്തരങ്ങള്‍ക്ക് 20 മുതല്‍ 30 ശതമാനംവരെ റിബേറ്റ് ലഭിക്കും. ഗ്രാമവ്യവസായ ഉല്‍പന്നങ്ങളും ഇവിടെ ലഭ്യമാണ്. സര്‍ക്കാര്‍ - അർധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തുണിത്തരങ്ങള്‍ ക്രെഡിറ്റ് വ്യവസ്ഥയില്‍ വാങ്ങാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.