കട്ടപ്പന: സർക്കാർ ഓണത്തോടനുബന്ധിച്ച് നൽകുന്ന ഓണക്കിറ്റിൽ ഇത്തവണ ഏലക്കയും. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയും ഭക്ഷ്യമന്ത്രിയും ഉറപ്പുനൽകിയതായി മന്ത്രി റോഷി ആഗസ്റ്റിൻ പറഞ്ഞു. 87 ലക്ഷത്തോളം ഓണക്കിറ്റുകളാണ് സർക്കാർ സൗജന്യമായി വിതരണം ചെയ്യുന്നത്. ഓരോ കിറ്റിലും 20 ഗ്രാം ഏലക്ക വീതമാണ് നൽകുക. ഇതുവഴി രണ്ടര ലക്ഷത്തോളം കിലോ ഏലക്കക്ക് പെട്ടെന്ന് ഡിമാൻഡ് ഉണ്ടാകും. കർഷകരുടെ കൈയിൽ സ്റ്റോക്കുള്ള ഏലത്തിൽ രണ്ടര ലക്ഷത്തോളം കിലോ പെട്ടെന്ന് വിപണിയിൽനിന്ന് മാറുന്നത്തോടെ ഡിമാൻഡ് ഉയരുകയും വിലയിൽ വൻ കുതിപ്പുണ്ടാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ഏലത്തിൻെറ ശരാശരി വില 1000 രൂപയായി ഉയർന്നിട്ടുണ്ട്. ഇത് 1500ലേക്ക് ഉയരുമെന്നാണ് കർഷകർ പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.