വനം വകുപ്പിൻെറ നീക്കം ചെറുക്കണം -കേരള കോൺഗ്രസ് നെടുങ്കണ്ടം: കുത്തകപ്പാട്ട ഭൂമി വനഭൂമിയാക്കി മാറ്റാനുള്ള വനം വകുപ്പ് നീക്കം ചെറുത്ത് തോല്‍പിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം. ഉടുമ്പന്‍ചോല താലൂക്കിലെ ഏലപ്പാട്ട ഭൂമിയില്‍ വനം വകുപ്പിന് ഒരു അവകാശവും ഇല്ലെന്നിരിക്കെ നിയമ വിരുദ്ധ നടപടിയുമായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കര്‍ഷകരെ ദ്രോഹിക്കാന്‍ ഗൂഢാലോചന നടത്തുകയാണെന്ന് ജില്ല പ്രസിഡൻറ് ജോസ് പാലത്തിനാല്‍ കുറ്റപ്പെടുത്തി. 1970ല്‍ വനം വകുപ്പാണ് ഹൈറേഞ്ചിൻെറ ചരിത്രത്തിലെ ഏറ്റവും വലിയമരം മുറിക്ക് നേതൃത്വം നല്‍കിയത്. ഇപ്പോള്‍ പട്ടയഭൂമിയില്‍നിന്ന് നിയമപരമായ അനുമതി വാങ്ങി മരം മുറിച്ച കര്‍ഷകര്‍ക്കെതിരെ കേസ് എടുക്കാന്‍ നിർദേശം നല്‍കിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അന്ന് ഏതുനിയമത്തിൻെറ അടിസ്ഥാനത്തിലാണ് ഹൈറേഞ്ചിലെ മരങ്ങളാകെ മുറിച്ചതെന്ന് വ്യക്തമാക്കണം. പട്ടയ ഭൂമിയിലെ മരത്തിൻെറ സംരക്ഷകരും സര്‍ക്കാര്‍ പതിച്ചു നല്‍കിയ പട്ടയഭൂമിയില്‍ കര്‍ഷകര്‍ നട്ടുവളര്‍ത്തിയ മുഴുവന്‍ മരങ്ങളും സർവ സ്വാതന്ത്ര്യത്തോടുകൂടി ഉപയോഗിക്കാനുള്ള അവകാശം കര്‍ഷകര്‍ക്ക് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.