കിറ്റ്​ വിതരണം നടത്തി

കട്ടപ്പന: ഇന്ത്യൻ റിപ്പോർട്ടേഴ്സ് ആൻഡ്​ മീഡിയ പേഴ്സൺസ് യൂനിയൻ (ഐ.ആർ.എം.യു), അംഗങ്ങൾക്കായി നൽകുന്ന 'സ്നേഹക്കിറ്റ്' ജില്ലതല വിതരണ ഉദ്​ഘാടനം മന്ത്രി റോഷി അഗസ്​റ്റിൻ നിർവഹിച്ചു. കട്ടപ്പനയിൽ നടന്ന ചടങ്ങിൽ മന്ത്രിയിൽനിന്നും സ്നേഹക്കിറ്റ് ജൈബി ജോസഫ് ഏറ്റുവാങ്ങി. ജില്ല സെക്രട്ടറി തോമസ് ജോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ്​ പി.കെ. ഹാരിസ് മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡൻറ്​ ജോഷി ജോസഫ്, എം.സി. ബോബൻ, വിൻസ് സജീവ്, അജിൻ അപ്പുക്കുട്ടൻ, എ. സൂര്യലാൽ, റോയ് വർഗീസ് എന്നിവർ പങ്കെടുത്തു. പാചകത്തൊഴിലാളി ധർണ ഇന്ന്​ തൊടുപുഴ: സ്‌കൂള്‍ പാചക തൊഴിലാളി കോണ്‍ഗ്രസ്​ (ഐ.എന്‍.ടി.യു.സി) ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബുധനാഴ്​ച രാവിലെ 10ന്​ തൊടുപുഴ ഡി.ഡി. ഓഫിസിന്​ മുന്നിൽ പാചകതൊഴിലാളികള്‍ ധർണ നടത്തും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സ്‌കൂളുകളിൽ അടച്ചിരിക്കുന്നതുമൂലം തൊഴിലാളികള്‍ക്ക് 15 മാസമായി തൊഴില്‍ നഷ്​ടപ്പെട്ടിരിക്കുകയാണ്. ഇവരുടെ പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്നും സര്‍ക്കാർ വിവേചനം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ്​ സമരം. അഡ്വ. ഡീൻ കുര്യാക്കോസ്​ എം.പി ഉദ്​ഘാടനം ചെയ്യും. ജില്ല പ്രസിഡൻറ്​ കെ.പി. റോയി അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.