തൊടുപുഴ: മത്സ്യകര്‍ഷക ദിനാചരണ ഭാഗമായി ആരംഭിച്ച 'എവിടെയെല്ലാം ജലാശയം അവിടെയെല്ലാം മത്സ്യം' സംസ്ഥാനതല കാമ്പയിനും മത്സ്യകർഷക ദിനാചരണവും ഫിഷറീസ് മന്ത്രി സജി.ചെറിയാന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മൂന്ന് പൊതുകുളങ്ങളില്‍ മത്സ്യവിത്ത് നിക്ഷേപം നടത്തി. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത്, കാമാക്ഷി, അടിമാലി, രാജാക്കാട്, വണ്ടിപ്പെരിയാര്‍ എന്നീ ഗ്രാമപഞ്ചായത്ത് കേന്ദ്രങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിച്ചു. കാമാക്ഷി പഞ്ചായത്തില്‍ നടത്തിയ ചടങ്ങ് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജിജി കെ. ഫിലിപ് ഉദ്ഘാടനം ചെയ്തു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രാജി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജോസ് സ്‌കറിയ, പഞ്ചായത്ത് പ്രസിഡൻറ് ഷേര്‍ളി ജോസഫ്, ജില്ല ഫിഷറീസ് ഓഫിസര്‍ ഡോ.ജോയ്‌സ് എബ്രഹാം എന്നിവർ സംസാരിച്ചു. മത്സ്യകര്‍ഷകരായ മാത്യു ജോര്‍ജ്, ജലീഷ് ജോര്‍ജ് എന്നിവരെ ആദരിച്ചു. ഇടുക്കി, കട്ടപ്പന ബ്ലോക്കുകളിലെ മത്സ്യകൃഷി ഡാറ്റാ ബുക്കുകളുടെ പ്രകാശനകര്‍മവും ജില്ല പഞ്ചായത്ത് പ്രസിഡൻറ് നിര്‍വഹിച്ചു. വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ നടന്ന മത്സ്യകര്‍ഷകദിനാചരണം പരിപാടി വാഴൂര്‍ സോമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അടിമാലി പഞ്ചായത്തില്‍ എ. രാജ എം.എല്‍.എ മത്സ്യകര്‍ഷകരെ ആദരിച്ചു. TDL VAZHOOR SOMAN വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ നടത്തിയ മത്സ്യകര്‍ഷകദിനാചരണം ഉദ്ഘാടനം മത്സ്യക്കുഞ്ഞുങ്ങളെ കൈമാറി വാഴൂര്‍ സോമന്‍ എം.എല്‍.എ നിര്‍വഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.