സ്​റ്റാൻ സ്വാമിയുടെ മരണം: മെഴുകുതിരി കത്തിച്ച് പ്രതിഷേധം

പീരുമേട്: മനുഷ്യാവകാശ പ്രവർത്തകൻ ഫാ. സ്​റ്റാൻ സ്വാമിയുടെ മരണത്തിനിടയാക്കിയ ഭരണകൂട ഭീകരതക്കെതിരെ കോൺഗ്രസ്​ നേതൃത്വത്തിൽ പീരുമേട്ടിൽ മെഴുകുതിരികൾ കത്തിച്ച്​ പ്രതിഷേധം സംഘടിപ്പിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന എക്സി. അംഗം പി.കെ. രാജൻ ഉദ്​ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്​ വൈസ് പ്രസിഡൻറ്​ തോമസ് കുട്ടി പുള്ളോലിക്കൽ അധ്യക്ഷതവഹിച്ചു. സി. യേശുദാസ്, പി. രാജൻ, ടി.എസ്. സതീഷ്, എൻ. അഷ്​റഫ്, എം. ശേഖർ, മനോജ് രാജൻ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.