ഫാ. സ്​റ്റാൻ സ്വാമിയുടെ മരണം: ജനാധിപത്യ സംരക്ഷണ സംഗമം

തൊടുപുഴ: ഫാ. സ്​റ്റാൻ സ്വാമിയെ മരണത്തിലേക്ക് തള്ളിവിട്ട ഭരണകൂട ഭീകരതക്കെതിരെ തൊടുപുഴയിൽ രാഷ്​ട്രീയ-സാംസ്​കാരിക പ്രവർത്തകരുടെ ജനാധിപത്യ സംരക്ഷണ സംഗമം പ്രതിഷേധാഞ്ജലികൾ അർപ്പിച്ചു. സ്​റ്റാൻസ്വാമിയുടെ സമാന ദുരന്തം കാത്തുകഴിയുന്ന വിപ്ലവകവി വരവരറാവു, എഴുത്തുകാരൻ ആനന്ദ് തെൽതൂങ്കെ, േട്രഡ് യൂനിയൻ നേതാവ്, പ്രഫസർ, അധ്യാപകൻ, പ്രസാധകൻ, അഭിഭാഷകർ അടക്കമുള്ളവരും ഇതേ വ്യാജ കേസിൽ രാജ്യ​േദ്രാഹ കുറ്റം ചുമത്തി ജയിലിൽ തന്നെയാണ്. ഇത്തരം ഭരണകൂട കൊലപാതകങ്ങൾക്ക്​ അവസരമൊരുക്കുന്ന യു.എ.പി.എ അടക്കം ജനവിരുദ്ധ നിയമങ്ങൾ റദ്ദാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. യുവജനവേദി സംസ്ഥാന പ്രസിഡൻറ് സചിൻ കെ.ടോമി അധ്യക്ഷതവഹിച്ചു. ബാബു മഞ്ഞള്ളൂർ ഉദ്ഘാടനം ചെയ്തു. അനിൽ രാഘവൻ, ജോർജ് തണ്ടേൽ, പി.എസ്​. ജോസ്​ എന്നിവർ സംസാരിച്ചു. --------------- പാചകവാതക വിലവര്‍ധന: അടുപ്പ്കൂട്ടി പ്രതിഷേധം തൊടുപുഴ: പാചവാതക വിലവര്‍ധനക്കെതിരെ ജോയൻറ്​ കൗണ്‍സില്‍ വനിത കമ്മിറ്റി ആഭിമുഖ്യത്തില്‍ വനിത ജീവനക്കാര്‍ ഓഫിസ് സമുച്ഛയത്തില്‍ അടുപ്പുകൂട്ടി പ്രതിഷേധം സംഘടിപ്പിച്ചു. തൊടുപുഴ മിനി സിവില്‍സ്​റ്റേഷനില്‍ നടന്ന സമരം വനിത കമ്മിറ്റി കണ്‍വീനര്‍ എൻ.കെ. രാജിമോള്‍ ഉദ്ഘാടനം ചെയ്തു. ഇടുക്കി താലൂക്ക് ഒാഫിസ്​ സമുച്ഛയത്തില്‍ നടന്ന സമരം വനിത കണ്‍വീനര്‍ കെ.വി. ബിന്ദു, പീരുമേട് മിനി സിവില്‍ സ്​റ്റേഷനിൽ വി.ആര്‍. ബീനാമോള്‍, നെടുങ്കണ്ടം മിനി സിവില്‍സ്‌റ്റേഷനില്‍ പി.എസ്​. ചിന്താമോള്‍, ദേവികുളത്ത്​ മേഖല വനിത കണ്‍വീനര്‍ ആന്‍സ് ജോണ്‍, കട്ടപ്പന വില്ലേജ് ഓഫിസ് സമുച്ഛയത്തില്‍ വനിത കണ്‍വീനര്‍ പ്രവീണ പി.സോമന്‍ എന്നിവർ ഉദ്ഘാടനം ചെയ്തു. -------- TDL ADUPPUKOOTTI SAMARAM തൊടുപുഴ സിവില്‍ സ്​റ്റേഷനില്‍ നടന്ന അടുപ്പുകൂട്ടി സമരം ജോയൻറ്​ കൗൺസിൽ വനിതകണ്‍വീനര്‍ എൻ.​െക. രാജിമോള്‍ ഉദ്ഘാടനം ചെയ്യുന്നു ---------- ഫാ. സ്​റ്റാന്‍ സ്വാമിയുടെ മരണം: പ്രതിഷേധജ്വാല തെളിച്ചു തൊടുപുഴ: അധഃസ്ഥിതരുടെയും ആദിവാസികളുടെയും ഇടയില്‍ അരനൂറ്റാണ്ടിലധികം പ്രവര്‍ത്തിച്ച ഫാ. സ്​റ്റാന്‍ സ്വാമിയെ 84ാം വയസ്സില്‍ ഗുണ്ടാ ആക്ട് ചുമത്തി ജയിലിലടച്ച്​ കൊലപ്പെടുത്തിയതിൽ കേരള കോൺഗ്രസ് എം നിയോജകമണ്ഡലം കമ്മിറ്റി തൊടുപുഴ ഗാന്ധി സ്ക്വയറിൽ കറുത്ത തുണി കൊണ്ട് വായ് മൂടിക്കെട്ടി പ്രതിഷേധ ജ്വാല തെളിച്ചു. അഗസ്​റ്റിൻ വട്ടക്കുന്നേൽ സമരം ഉദ്ഘാടനം ചെയ്തു. പാർട്ടി നിയോജകമണ്ഡലം പ്രസിഡൻറ് ജിമ്മി മറ്റത്തിപ്പാറ, ജയകൃഷ്ണൻ പുതിയേടത്ത്, ജോസ് കവിയിൽ, ബെന്നി പ്ലാക്കൂട്ടം, ജോജോ അറയ്ക്കക്കണ്ടം, ജോയ് പാറത്തല, ജോമി കുന്നപ്പള്ളി, റോയ്സൺ കുഴിഞ്ഞാലിൽ, എം.പി മാത്യു, ജോസ് പാറപ്പുറം തുടങ്ങിയവർ സംസാരിച്ചു. --------- FOTO TDL PRATHISEDHAJUALA ഫാ. സ്​റ്റാൻ സ്വാമിയെ മരണത്തിലേക്ക്​ തള്ളിവിട്ട സംഭവത്തിൽ കേരള കോൺഗ്രസ്​ എം തൊടുപുഴയിൽ സംഘടിപ്പിച്ച പ്രതിഷേധജ്വാല

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.