ഷാര്‍ജയില്‍ മരിച്ച വിഷ്ണുവി​െൻറ മൃതദേഹം ഇന്ന്്് നാട്ടിലെത്തിക്കും

ഷാര്‍ജയില്‍ മരിച്ച വിഷ്ണുവി​ൻെറ മൃതദേഹം ഇന്ന്്് നാട്ടിലെത്തിക്കും സംസ്​കാരം വ്യാഴാഴ്​ച നെടുങ്കണ്ടം: ഷാര്‍ജയില്‍ മരിച്ച വിഷ്ണുവി​ൻെറ മൃതദേഹം വ്യാഴാഴ്്്ച രാവിലെ 6.30ന് നെടുമ്പാശ്ശേരിയിലെത്തിക്കും. കരുണാപുരം പഞ്ചായത്ത് അധികൃതര​ും ബന്ധുക്കളും നെടുമ്പാശ്ശേരിയി​ലെത്തി മൃതദേഹം ഏറ്റുവാങ്ങും. വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. കുടുംബത്തി​ൻെറ അത്താണി നഷ്​ടപ്പെട്ടതിനൊപ്പം, മൃതദേഹം നാട്ടിലെത്താന്‍ വൈകിയത്് പ്രിയപ്പെട്ടവരെ നൊമ്പരപ്പെടുത്തിയിരുന്നു. തുടര്‍ന്ന്്് ഷാര്‍ജയിലെ ലോക കേരള സഭാംഗം കെ.എന്‍. കുഞ്ഞുമുഹമ്മദ്, ഷാര്‍ജയിലെ മലയാളി സംഘടനയായ മാസ് എന്നിവരുടെ ശ്രമഫലമായാണ്​ മൃതദേഹം നാട്ടിലെത്തിക്കുന്നത്. ഷാര്‍ജ അബു ഷഗാറയില്‍ ജോലിചെയ്തുവരുകയായിരുന്ന തെക്കേ കൂട്ടാര്‍ സ്വദേശി തടത്തില്‍ പി.കെ. വിജയ​ൻെറ മകന്‍ വിഷ്ണു കഴിഞ്ഞമാസം 15നാണ് മരണപ്പെട്ടത്. താമസസ്ഥലത്ത്് ആഫ്രിക്കന്‍ സ്വേദശികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടയിൽനിന്ന്​ രക്ഷപ്പെടുന്നതിനിടയില്‍ കെട്ടിടത്തില്‍നിന്ന് വീഴുകയായിരുന്നുവെന്നാണ് ഷാര്‍ജ പൊലീസ് പറയുന്നത്. നല്ലൊരു വീടെന്ന സ്വപ്​നത്തിനായാണ് വിഷ്ണു ഗള്‍ഫിലേക്ക് പോയത്. പിതാവ് അസുഖബാധിതനായതോടെ, കുടുംബത്തി​ൻെറ ഉത്തരവാദിത്തം മുഴുവന്‍ വിഷ്ണു ചുമലിലേറ്റി. ഇത്തവണത്തെ അവധിക്ക് എത്തുമ്പോള്‍ വീട് നിര്‍മിക്കാനായിരുന്നു ലക്ഷ്യം. എല്ലാ സ്വപ്‌നങ്ങളും പാതിവഴിയില്‍ ഉപേക്ഷിച്ചാണ് വിഷ്ണു മടങ്ങിയത്. നിര്‍ധന കുടുംബത്തിനാവശ്യമായ എല്ലാ സഹായങ്ങളും കേരള പ്രവാസി സംഘം ചെയ്യുമെന്ന്്് ജില്ല സെക്രട്ടറി ഇ.കെ. രാജപ്പന്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.