p2 super lead തൊടുപുഴ: തൊടുപുഴ-ആലക്കോട് ജലവിതരണ പദ്ധതിയുടെ പ്രധാന പൈപ്പ് പൊട്ടിയതോടെ അഞ്ച് പഞ്ചായത്തുകളില്‍ രണ്ടുദിവസം വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണം മുടങ്ങും. ആലക്കോട്, കോടിക്കുളം, കരിമണ്ണൂര്‍, ഉടുമ്പന്നൂര്‍, വണ്ണപ്പുറം പഞ്ചായത്തുകളിലാണ് വ്യാഴം, വെള്ളി ദിവസങ്ങളിൽ കുടിവെള്ളം മുടങ്ങുന്നത്. രണ്ടുദിവസം തുടര്‍ച്ചയായി ജലവിതരണം മുടങ്ങുന്നത് വാട്ടര്‍ അതോറിറ്റിയെ മാത്രം ആശ്രയിച്ച് കഴിയുന്ന ആയിരക്കണക്കിന് കുടുംബങ്ങളെ ബുദ്ധിമുട്ടിലാക്കും. പദ്ധതിയിലെ പ്രധാന പൈപ്പ് പൊട്ടിയതിനാല്‍ രണ്ടുദിവസത്തിന് ശേഷമേ തകരാര്‍ പരിഹരിക്കാന്‍ കഴിയൂ എന്നാണ് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറഞ്ഞു. ആലക്കോട് പഞ്ചായത്തിലെ ചിലവ് മലയുടെ മുകളിലെ ശുദ്ധീകരണ ശാലയിലെ പ്രധാന പൈപ്പാണ് പൊട്ടിയത്. മലങ്കര ജലാശയത്തില്‍ കോളപ്ര ഭാഗത്തെ പമ്പ് ഹൗസില്‍നിന്ന് വെള്ളം പമ്പുചെയ്ത് തലയനാട് പ്ലാൻറിൽ എത്തിക്കും. ഇവിടെനിന്ന് ഇഞ്ചിയാനി പമ്പ് ഹൗസിലും തുടര്‍ന്ന് ചിലവ് മലയിലെ ശുദ്ധീകരണ ശാലയിലും എത്തിച്ചാണ് പഞ്ചായത്തുകളില്‍ വിതരണം ചെയ്യുന്നത്. തലയനാട് പ്ലാൻറില്‍നിന്ന് നേരിട്ട് വെള്ളം വിതരണം ചെയ്യുന്ന ആലക്കോട് പഞ്ചായത്തിലെ അഞ്ചിരി മേഖലയില്‍ ജലവിതരണം തടസ്സപ്പെടാന്‍ സാധ്യതയില്ലെന്ന് അധികൃതര്‍ പറഞ്ഞു. ജല അതോറിറ്റി ഫോണ്‍ നമ്പർ: 8547638429. ------------------------- ജില്ലയില്‍ 291 പേര്‍ക്ക് കൂടി കോവിഡ് * ടി.പി.ആർ - 6.88 % തൊടുപുഴ: ജില്ലയില്‍ 291 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 6.88% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ ഏഴ് കേസുകൾ സ്ഥിരീകരിച്ചു. അടിമാലി വെള്ളത്തൂവൽ ഓടയ്ക്കാസിറ്റി സ്വദേശി (38). അടിമാലി പഴമ്പള്ളിച്ചാൽ സ്വദേശിനി (43, 38, 47). അടിമാലി പഴമ്പള്ളിച്ചാൽ സ്വദേശി (65, 71, 31) എന്നിവരുടെ രോഗ ഉറവിടമാണ് അറിയാത്തത്. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി -26, ആലക്കോട് -3, അറക്കുളം -3, അയ്യപ്പൻകോവിൽ -7, ബൈസൺവാലി-4, ചക്കുപള്ളം -13, ചിന്നക്കനാൽ- 2, ദേവികുളം- 4, ഇടവെട്ടി -17, ഏലപ്പാറ -6, കാന്തല്ലൂർ- 1, കരിമണ്ണൂർ -3, കരിങ്കുന്നം- 2, കരുണാപുരം- 8, കട്ടപ്പന -6, കോടിക്കുളം- 6, കൊക്കയാർ -4, കൊന്നത്തടി -3, കുടയത്തൂർ- 3, കുമാരമംഗലം- 8, കുമളി- 6, മണക്കാട്- 1, മാങ്കുളം -3, മറയൂർ- 3, മരിയാപുരം- 6, മൂന്നാർ- 4, മുട്ടം- 9, നെടുങ്കണ്ടം- 33, പള്ളിവാസൽ- 8, പാമ്പാടുംപാറ- 2, പീരുമേട് -2, പെരുവന്താനം- 4, രാജാക്കാട് -1, രാജകുമാരി -8, ശാന്തൻപാറ -5, സേനാപതി- 5, തൊടുപുഴ -24, ഉടുമ്പൻചോല -2, ഉടുമ്പന്നൂർ- 8, ഉപ്പുതറ -4, വണ്ടന്മേട് -4, വണ്ടിപ്പെരിയാർ- 1, വണ്ണപ്പുറം -1, വാത്തിക്കുടി- വട്ടവട -1, വാഴത്തോപ്പ്- 4, വെള്ളത്തൂവൽ 4, വെള്ളിയാമറ്റം 8.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.