തൊടുപുഴ: പന്നിമറ്റത്ത് സംഘർഷത്തിനിടെ പെരുമ്പാവൂർ സ്വദേശിയായ യുവാവിന് വെട്ടേറ്റു. കൈക്ക് സാരമായി പരിക്കേറ്റ ഇയാൾ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഞായറാഴ്ച പുലർച്ച രണ്ടുമണിയോടെയായിരുന്നു സംഭവം. സംഘർഷത്തിൽ പരിക്കേറ്റ യുവാവ് സമീപത്തെ വീട്ടിൽ ഓടിക്കയറുകയായിരുന്നു. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് തൊടുപുഴ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. പിന്നീട് വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. തിങ്കളാഴ്ച ആശുപത്രിയിലെത്തി യുവാവിൻെറ മൊഴിയെടുത്തശേഷം കേസെടുക്കുമെന്ന് തൊടുപുഴ എസ്.ഐ ബൈജു പി.ബാബു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.