തിരുവാതിര ഞാറ്റുവേലയിൽ കർഷകനെ ആദരിക്കും

കട്ടപ്പന: തിരുവാതിര ഞാറ്റുവേലയുടെ സമാപന ദിനത്തിൽ തെരഞ്ഞെടുത്ത മുതിർന്ന കർഷകനെ ആദരിക്കാൻ സംസ്ഥാന ചെറുകിട കർഷക ഫെഡറേഷൻ തീരുമാനിച്ചു. തിരുവാതിര ഞാറ്റുവേലയുടെ താളക്രമങ്ങൾക്കനുസരിച്ച് മണ്ണിൽ പൊന്നുവിളയിച്ച 83കാരനായ ഉപ്പുതറ ഒമ്പതേക്കർ മുകളേൽ മത്തായി തോമസെന്ന കുരുമുളക്​ കർഷകനെയാണ്​ ജൂലൈ ഏഴിന്​ ആദരിക്കുക. ഫെഡറേഷൻ പ്രസിഡൻറ്​ വൈ.സി. സ്​റ്റീഫ​ൻെറ നേതൃത്വത്തിൽ പൊന്നാടയണിയിച്ചും ഉപഹാരങ്ങൾ നൽകിയും ആദരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.