ഇരുത്തി ഭക്ഷണം നൽകാൻ അനുമതിക്കായി നിവേദനം

തൊടുപുഴ: റസ്​റ്റാറൻറുകളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്​ ഇരുത്തി ഭക്ഷണം നൽകാൻ അനുമതി അടക്കം ഭക്ഷണ വിതരണ മേഖലയിലെ ആവശ്യങ്ങൾ ഉന്നയിച്ച്​ ജില്ലയിലെ മുഴുവൻ എം.എൽ.എമാർക്കും കേരള ഹോട്ടൽ ആൻഡ്​​ റസ്​റ്റാറൻറ്​ അസോസിയേഷൻ (കെ.എച്ച്​.ആർ.എ) ഭാരവാഹികൾ നിവേദനം നൽകി. വൈദ്യുതി ഫിക്സഡ് ചാർജ് ഒഴിവാക്കി ഉപയോഗിച്ച വൈദ്യുതിക്ക് മാത്രം ബില്ല് നൽകുക, ലോക്​ ഡൗൺ കാലത്തെ വെള്ളക്കരം ഒഴിവാക്കുക, ലോക്​ഡൗൺ കാലത്തെ കെട്ടിട നികുതി ഒഴിവാക്കുക, ടൂറിസം മേഖലക്ക് പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ വൻകിടക്കാർക്കെന്നപോലെ ചെറുകിട ഇടത്തരം ഹോട്ടൽ, റസ്​റ്റാറൻറ്​ മേഖലക്കും ലഭ്യമാക്കുക തുടങ്ങിയവയാണ്​ ആവശ്യങ്ങൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.