അനധികൃത മണ്ണ്്് ഖനനം; മൂന്ന് വാഹനങ്ങള്‍ പിടികൂടി

നെടുങ്കണ്ടം: അതിര്‍ത്തി മേഖലയില്‍ അനധികൃത മണ്ണ്്് ഖനനം തകൃതിയായതോടെ നിയമനടപടികളുമായി റവന്യൂ അധികൃതരും രംഗത്ത്. കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ നടന്ന പരിശോധനയില്‍ കമ്പംമെട്ട്, ചേറ്റുകുഴി മേഖലകളില്‍ നിന്നായി മൂന്ന് വാഹനങ്ങള്‍ പിടികൂടി. ബുധനാഴ്ച രാത്രിയില്‍ വയല്‍ നികത്തുന്നതിനായി മണ്ണ് നീക്കുന്നതിനിടെ കമ്പംമെട്ടില്‍നിന്ന് എക്​സ്‌കവേറ്റര്‍ പിടിച്ചെടുത്തു. റവന്യൂ അധികൃതരെ കണ്ട് ടിപ്പറുമായി മുങ്ങി. തുടര്‍ന്ന് വ്യാഴാഴ്ച നടത്തിയ അന്വേഷണത്തില്‍ ചേറ്റുകുഴി ശൂലപ്പാറയില്‍നിന്ന്്്്്്് എക്​സ്‌കവേറ്ററും മറ്റൊരു ടിപ്പറുമാണ് പിടികൂടിയത്. മൈനിങ്​ ആന്‍ഡ് ജിയോളജി വകുപ്പി​ൻെറ അനുമതി ഇല്ലാതെ ആമയാര്‍, ചേറ്റുകുഴി, കമ്പംമെട്ട്, മുങ്കിപ്പള്ളം എന്നിവിടങ്ങളില്‍ അനധികൃതമായി മണ്ണ് ഖനനം ചെയ്യുന്നതായി കലക്ടര്‍ക്ക് ലഭിച്ച പരാതിയെ തുടര്‍ന്ന്​ കരുണാപുരം വില്ലേജ് ഓഫിസറുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മേഖലയിലെ വയല്‍ നികത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായാണ് മണ്ണ് ഖനനം ചെയ്യുന്നതെന്ന്്് റവന്യൂ സംഘം കണ്ടെത്തി. വാഹനങ്ങള്‍ നെടുങ്കണ്ടം സിവില്‍ സ്​റ്റേഷന്‍ പരിസരത്തേക്ക് മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.