ഇന്ധന വിലവര്‍ധനയിൽ പി.ഡി.പി പ്രതിഷേധം

തൊടുപുഴ: അനിയന്ത്രിതമായി എണ്ണവില വര്‍ധിപ്പിച്ച് ജനത്തെ കൊള്ളയടിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് പി.ഡി.പി നിയോജക മണ്ഡലം കമ്മിറ്റി തൊടുപുഴ മിനിസിവിൽ സ്​റ്റേഷൻ പടിക്കൽ പ്രക്ഷോഭം സംഘടിപ്പിച്ചു. 'ഇന്ധനവില സെഞ്ച്വറി കടത്തിയ മോദിയന്‍ അച്ഛാദിന്‍ വികസനം തുലയട്ടെ' എന്ന മുദ്രാവാക്യം ഉയർത്തി. പാർട്ടി ജില്ല പ്രസിഡൻറ്​ കെ.എ. കബീർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ജലീൽ ഉടുമ്പന്നൂർ അധ്യക്ഷത വഹിച്ചു. പീപ്പിൾസ്​ കൾചറൽ ഫോറം യു.എ.ഇ നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി കാഞ്ഞാർ കരീം, മണ്ഡലം സെക്രട്ടറി ബഷീർ മൗലവി, അഫ്സൽ ആലക്കോട്, കെ.​എം. യൂസഫ്, ഷബിൻ റസാഖ്​ തുടങ്ങിയവര്‍ സംസാരിച്ചു. -------- FOTO TDL104 PDP ഇന്ധന വിലവര്‍ധനയിൽ പി.ഡി.പി തൊടുപുഴ മിനിസിവിൽ സ്​റ്റേഷൻ പടിക്കൽ നടത്തിയ പ്രതിഷേധം ----------------------- പാലിയേറ്റിവ് വിഭാഗം വാക്സിനേഷൻ പൂർത്തീകരിച്ച് മുട്ടം വാക്സിനേഷൻ പൂർത്തീകരിച്ച ജില്ലയിലെ ആദ്യപഞ്ചായത്താണ് മുട്ടം മുട്ടം: പഞ്ചായത്തിലെ എല്ലാ ഭിന്നശേഷി, പാലിയേറ്റിവ് വിഭാഗം ആളുകളുടെയും കോവിഡ് വാക്സിനേഷൻ ഒന്നാം ഡോസ് പൂർത്തിയായി. ഈ നേട്ടം കൈവരിക്കുന്ന ജില്ലയിലെ ആദ്യ ഗ്രാമപഞ്ചായത്തായി. കിടപ്പുരോഗികള്‍ക്ക് വീട്ടില്‍ചെന്നും പുറത്തിറങ്ങാന്‍ കഴിയുന്ന രോഗികള്‍ക്ക് അടുത്തടുത്ത സ്ഥലങ്ങളില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചുമാണ് വാക്‌സിന്‍ യജ്ഞം പൂർത്തീകരിച്ചത്. ഗ്രാമപഞ്ചായത്തി​ൻെറയും ആരോഗ്യസ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടന പ്രവര്‍ത്തകരുടെയും സഹകരണത്തില്‍ സംഘങ്ങളായി തിരിഞ്ഞാണ് വാക്സിനേഷൻ പൂർത്തീകരിച്ചത്. ഓരോ സംഘത്തിലും ഡോക്ടർ, നഴ്സ്, ആശാ വർക്കർ, സന്നദ്ധ പ്രവർത്തകൾ എന്നിവരുണ്ടായിരുന്നു. വാക്സിൻ സ്വീകരിച്ചാൽ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടാൻ സാധ്യതയുള്ളവർ മാത്രമാണ് യജ്ഞത്തിൽനിന്ന്​ വിട്ടുനിന്നത്. ഇതോടൊപ്പം മുട്ടം പഞ്ചായത്തിലെ 45ന്​ മുകളിൽ പ്രായക്കാരായ 95 ശതമാനം ആളുകൾക്കും വാക്സിൻ നൽകി. ആരോഗ്യപ്രശ്​നമുള്ളവരും കോവിഡ് ബാധിച്ചവരുമാണ് ഇനി വാക്സിൻ എടുക്കാൻ ശേഷിക്കുന്നതെന്ന്​ പഞ്ചായത്ത്​ പ്രസിഡൻറ്​ ഷൈജ ജോമോൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.