തൊടുപുഴ: സംസ്ഥാനത്ത് നവീകരിക്കാൻ സാധിക്കുന്ന കളിക്കളങ്ങളുടെയും പുതിയ കളിക്കളങ്ങൾ ഒരുക്കാൻ കഴിയുന്ന സ്ഥലങ്ങളുടെയും വിവരശേഖരണം സംസ്ഥാന സർക്കാർ തുടങ്ങി. ജില്ലയിൽ അടിസ്ഥാന കളിസ്ഥല വികസനം നടപ്പാക്കാൻ ആഗ്രഹിക്കുന്ന സർക്കാർ/ അർധ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റ് സ്വകാര്യ-സ്ഥാപനങ്ങൾ എന്നിവ നവീകരിക്കാൻ സാധിക്കുന്നതോ പുതിയ കളിക്കളങ്ങൾ ഒരുക്കാൻ കഴിയുന്നതോ ആയ സ്ഥലങ്ങൾ സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്തിയ അപേക്ഷ സർക്കാറിലേക്ക് സമർപ്പിക്കാം. ഈ മാസം അഞ്ചിന് മുമ്പ് പൈനാവിൽ പ്രവർത്തിക്കുന്ന ജില്ല സ്പോർട്സ് കൗൺസിൽ ഓഫിസുമായി ബന്ധപ്പെടണം. വിലാസം: സെക്രട്ടറി, ഇടുക്കി ജില്ല സ്പോർട്സ് കൗൺസിൽ പൈനാവ് പി.ഒ: 685603, ഫോൺ: 04862 232499. ----------- ഭൂമിയുടെ താരിഫ് വില പുനർനിർണയിക്കണം -കേരള കോൺഗ്രസ് (എം) വെള്ളിയാമറ്റം: വില്ലേജിലെ വിവിധ സബ്ഡിവിഷനിൽ ഉൾപ്പെട്ട ഭൂമിക്ക് അന്യായ നിരക്കിൽ ഏർപ്പെടുത്തിയ താരിഫ് വില പിൻവലിക്കണമെന്ന് കേരള കോൺഗ്രസ് (എം) തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ആദിവാസി-കാർഷിക മേഖലകൾ ഉൾപ്പെട്ട മലയോര മേഖലയിൽപോലും മറ്റു വില്ലേജുകളെ അപേക്ഷിച്ച് ഭൂമിക്ക് അധിക താരിഫ് വിലയാണ് ചുമത്തിയത്. ഇതുമൂലം ക്രയവിക്രയങ്ങൾ നടത്തുമ്പോൾ അധിക മുദ്രപ്പത്രവിലയും ഫീസും രജിസ്ട്രേഷന് ചെലവഴിക്കപ്പെടുന്നു. വെള്ളിയാമറ്റം വില്ലേജിൽ മാത്രമാണ് ഇത്തരത്തിൽ അപാകത വന്നത്. അടിയന്തരമായി ഈ ന്യൂനത പരിഹരിക്കാൻ വേണ്ട നടപടി റവന്യൂ അധികൃതർ സ്വീകരിക്കണമെന്ന് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻറ് ജോസി വേളാഞ്ചേരി അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രസിഡൻറ് ജിമ്മി മറ്റത്തിപ്പാറ, ജനറൽ സെക്രട്ടറി ജയകൃഷ്ണൻ പുതിയേടത്ത്, ജോസ് കുന്നുംപുറം, കുര്യാച്ചൻ പൊന്നാമറ്റം, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ലാലി ജോസി, സജി മൈലാടി, ജോമി കുന്നപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.