ജില്ല ആശുപത്രി ഇനിയും ഉയരണം പേരിനൊപ്പം

പരമ്പര- 5 ഈ അവഗണന ആരോഗ്യത്തിന്​ ഹാനികരം തൊടുപുഴ: പേരി​ൽ​ ജില്ല ആശുപത്രിയാണെങ്കിലും താലൂക്ക്​ ആശുപത്രിയ​ുടെ നിലവാരത്തിൽനിന്ന്​ ഉയരാൻ കഴിയാതെ വീർപ്പുമുട്ടുകയാണ്​ തൊടുപുഴ ജില്ല ആശുപത്രി. മെച്ചപ്പെട്ട ചികിത്സ സംവിധാനങ്ങളുണ്ടെങ്കിലും പഴയ സ്​റ്റാഫ്​ പാ​റ്റേണാണ്​ ​ആശുപത്രിയുടെ വളർച്ചക്ക്​ തടസ്സം സൃഷ്​ടിക്കുന്നത്​. താലൂക്ക്​ ആശുപത്രിയായിരുന്നപ്പോഴുള്ള സ്​റ്റാഫ്​ പാറ്റേണിൽ തന്നെയാണ്​ ജില്ല ആശുപത്രിയുടെ പ്രവർത്തനം മുന്നോട്ടുപോകുന്നത്​. പ്രതിദിനം നൂറുകണക്കിന് രോഗികള്‍ ചികിത്സ തേടിയെത്തുന്ന ആശുപത്രിക്ക് ആവശ്യത്തിന്​ ഡോക്​ടർമാരും സ്​റ്റാഫുകളും വേണമെന്നുള്ള വർഷങ്ങളായ ആവശ്യത്തിന്​ ഇതുവരെ പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. ഇത്​ പലപ്പോഴും ​ജില്ല ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെ പിന്നോട്ടടിക്കുന്നു​​​. അടിയന്തര ഘട്ടങ്ങളില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിച്ച്​ പരിഹാരം കാണുകയാണ്​ ഇപ്പോൾ ചെയ്യുന്നത്​. കോവിഡ്​ സാഹചര്യം കൂടിയായതോടെ ഉള്ള ജീവനക്കാർക്ക്​ അമിത ജോലിഭാരവുമുണ്ട്​​. പലതവണ ഇത്​ സംബന്ധിച്ച്​ ആരോഗ്യവകുപ്പിന്​​ കത്ത്​ നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ല. -------- കിടക്കകൾ വർധിച്ചു; ജീവനക്കാരെ വർധിപ്പിച്ചില്ല താലൂക്ക്​ ആശുപത്രിയായിരുന്നപ്പോൾ 140 ആയിരുന്നു ആശുപത്രിയിലെ കിടക്കകളുടെ എണ്ണം. ഇപ്പോൾ 255 ആയി. കിടക്കകളുടെ എണ്ണം വർധിച്ചതല്ലാതെ ഇതിനനുസരിച്ച്​ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാൻ കഴിയുന്നില്ല​. എൻ.എച്ച്​.എം സ്​റ്റാഫുകളെ കൊണ്ട്​ ഇപ്പോൾ ആശുപത്രിയുടെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുന്നത്​. ഡോക്​ടർമാരുടെ അഭാവത്തെ തുടർന്ന്​ മറ്റ്​ വിഭാഗങ്ങളിൽനിന്ന്​ ഡോക്​ടർമാരെ എത്തിക്കുന്നത്​ മറ്റിടങ്ങളി​െല ദൈനംദിന പ്രവർത്തനങ്ങൾ താളംതെറ്റിക്കുന്നുണ്ട്​​. നഴ്​സുമാരുടെ കാര്യത്തിലും സ്​ഥിതി മറിച്ചല്ല. കോവിഡ്​ മൂന്നാംതരംഗം മുന്നിൽകണ്ട്​ പഴയ ​ആശുപത്രി കെട്ടിടം​ കോവിഡ്​ വാർഡാക്കാനുള്ള നീക്കത്തിലാണ്​​. ഇത്​ തുടങ്ങിയാൽ ഇനിയും കൂടുതൽ ജീവനക്കാരെ വേണ്ടിവരും. വാർഡി​​ൻെറ ജോലി പുരോഗമിക്കു​​േമ്പാഴും ഇവിടെ ജീവനക്കാരെ കൂടുതലായി ഉൾപ്പെടുത്തിയില്ലെങ്കിൽ കൂടുതൽ ബുദ്ധിമുട്ടിലേക്ക്​ കാര്യങ്ങൾ നീങ്ങുമെന്ന്​ ആശുപത്രി അധികൃതർ ത​ന്നെ ചൂണ്ടിക്കാട്ടുന്നു. അത്യാഹിത വിഭാഗവും പ്രതിസന്ധി നേരിടുന്നുണ്ട്​. കാഷ്യാലിറ്റി മെഡിക്കൽ ഓഫിസർമാർ എട്ടുപേരാണ്​ വേണ്ടത്​. ഇവിടെ നാല്​ പേരാണുള്ളത്​. ഇതുമൂലം പലർക്കും അധിക ഡ്യൂട്ടി ചെയ്യേണ്ട സാഹചര്യവും നിലനിൽക്കുന്നു. ------- പരിമിതം വൻെറിലേറ്റർ സൗകര്യം വൻെറിലേറ്ററുടെ പരിമിതിയും ആശുപത്രി നേരിടുന്ന വെല്ലുവിളിയാണ്​. കോവിഡ്​ സാഹചര്യത്തിൽ ​വൻെറിലേറ്ററുകളുടെ കുറവ്​ വലിയ പ്രതിസന്ധിക്ക്​ ഇടയാക്കിയിരുന്നു. ആറുപേർക്കുള്ള​ വൻെറിലേറ്റർ സൗകര്യമാണ്​ ഉള്ളത്​. ജില്ല ആശുപത്രി എന്ന നിലയിൽ കൂടുതൽ വൻെറിലേറ്റർ സൗകര്യം വേണമെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. പലപ്പോഴും സ്വകാര്യ ആശുപത്രികളിലേക്ക്​ ആളുകളെ വൻെറിലേറ്റർ സൗകര്യത്തിനായി മാറ്റേണ്ട സാഹചര്യമാണ്​. അ​േതസമയം, ഒമ്പത്​ വൻെറിലേറ്ററുകൾ കൂടി സ്ഥാപിക്കുന്ന ​ജോലികളും 84 ബെഡുകളിലേക്ക്​​ ഓക്​സിജൻ പൈപ്പിലൂടെ എത്തിച്ചുനൽകുന്ന ജോലി നടന്നുവരുകയാണെന്ന്​​ ആശുപത്രി സൂപ്രണ്ട്​ ഡോ. ഉമാദേവി പറഞ്ഞു. തുടരും TDL101 THODUPUZHA ZILLA HOSPITAL ​െതാടുപുഴ ജില്ല ആശുപത്രി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.