കാനത്തി​െൻറ ന്യായം അന്യായം –ചെറുകിട കർഷക ഫെഡറേഷൻ

കാനത്തി​ൻെറ ന്യായം അന്യായം –ചെറുകിട കർഷക ഫെഡറേഷൻ കട്ടപ്പന: സർക്കാർ ഉത്തരവ് ഉദ്യോഗസ്ഥർ ലം​ഘി​ച്ചാൽ‌ സർക്കാറിന് ഉത്തരവാദിത്തം ഇല്ലെന്നുള്ള കാനത്തി​ൻെറ ന്യായം അന്യായമാണെന്ന് ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ്​ വൈ.സി. സ്​റ്റീഫൻ. കർഷകരെ മറയാക്കി രാഷ്​ട്രീയക്കാരും ഉദ്യോഗസ്ഥരും ഇടുക്കിയിൽ നടത്തിയ സംഘടിത വനംകൊള്ളയെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്താൻ സർക്കാർ തയാറാകണം. റോഡ് നിർമാണത്തി​ൻെറ പേരിലും അല്ലാതെയും ചിന്നക്കനാലിലും കൊന്നത്തടിയിലും അടിമാലിയിലും പീരുമേട്ടിലും ഉടുമ്പൻചോല ഉൾപ്പെടെ ജില്ലയിലെ വിവിധ റേഞ്ചുകളിൽനിന്നും കടത്തിക്കൊണ്ടുപോയ കോടികൾ വിലമതിക്കുന്ന സംരക്ഷിത മരങ്ങളുടെ കൊള്ളയിൽനിന്ന്​ എൽ.ഡി.എഫ് സർക്കാറിന് ഒഴിഞ്ഞുമാറാൻ കഴിയില്ല. കർഷകർക്കനുകൂലമായ ഉത്തരവ് പുനഃസ്ഥാപിക്കുകയും കോടികളുടെ കൊള്ളയെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്നും ഫെഡറേഷൻ പ്രസിഡൻറും ഡി.സി.സി സെക്രട്ടറിയുമായ സ്​റ്റീഫൻ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.