അയ്യൻകാളി ചരമദിനാചരണം

തൊടുപുഴ: അയ്യൻകാളിയുടെ 80ാം ചരമദിനം കെ.പി.എം.എസ് തൊടുപുഴ യൂനിയനിലെ മുഴുവൻ ശാഖ കുടുംബങ്ങളിലും സ്മൃതിദിനമായി ആചരിച്ചു. രാവിലെ ഏഴിന്​ എല്ലാഭവനത്തിലും സ്മൃതിദീപം തെളിച്ച് കുടുംബാംഗങ്ങൾ പുഷ്പ്പാർച്ചന നടത്തി. ശാസ്താംപാറ ശാഖയിൽ നടന്ന അനുസ്മരണത്തിൽ ജില്ല മീഡിയ കോഓഡിനേറ്റർ യു.കെ. അനൂപ് സ്മൃതിദീപം തെളിച്ചു. യൂനിയൻ സെക്രട്ടറി പ്രകാശ് തങ്കപ്പൻ അനുസ്മരണ പ്രസംഗം നടത്തി. തങ്കപ്പൻ പുത്തൻപുരയിൽ, ശ്യാമള ഷാജി, അനീഷ് മാധവൻ, സരസ്വതി കുഞ്ഞൻ എന്നിവർ പങ്കെടുത്തു. ----------- idl AYYANKAAALI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.