സംസ്ഥാനപാതയില്‍ കാഴ്ച മറച്ച് പൊന്തക്കാടുകൾ

നെടുങ്കണ്ടം: കുമളി-മൂന്നാര്‍ സംസ്ഥാനപാതയില്‍ കാഴ്​ച മറച്ച് വളര്‍ന്നുനില്‍ക്കുന്ന കാടുകള്‍ അപകടക്കെണിയാവുന്നു. സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളായ മൂന്നാറി​െനയും തേക്കടി​െയയും ബന്ധിപ്പിക്കുന്നതാണ്​ കുമളി-മൂന്നാര്‍ റോഡ്. ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ മേഖലയിലേക്ക്​ വീണ്ടും സഞ്ചാരികള്‍ എത്തുമെന്നാണ് പ്രതീക്ഷ. എന്നാല്‍, റോഡരികില്‍ കാഴ്ച മറച്ച് വളര്‍ന്നുനില്‍ക്കുന്ന കാടുകള്‍ അപരിചിതരായ ൈഡ്രവര്‍മാര്‍ക്ക്്് അപകടങ്ങള്‍ക്ക് ഇടയാക്കും. പുളിയന്മല മുതല്‍ ഉടുമ്പന്‍ചോല വരെയുള്ള ഭാഗങ്ങളിലാണ് ഏറ്റവും കൂടുതല്‍ കാടുകള്‍ വളര്‍ന്നുനില്‍ക്കുന്നത്. നെടുങ്കണ്ടം പൊതുമരാമത്ത്് ഓഫിസിന് സമീപത്തുപോലും കാടുകള്‍ റോഡിലേക്ക് വളര്‍ന്നുനില്‍ക്കുകയാണ്. കാലവര്‍ഷം ശക്തിപ്രാപിക്കുന്നതിന് മുമ്പ്്് കാട് വെട്ടി മാറ്റിയില്ലെങ്കില്‍ അപകടങ്ങള്‍ക്ക് ഇടയാക്കും. മഴക്കാലമായതോടെ യാത്രക്കാര്‍ക്ക് ഭീഷണിയായിരിക്കുകയാണ് പാതയോരത്തെ വൃക്ഷശിഖരങ്ങളും കാടുകളും. പലയിടത്തും കാല്‍നടക്കാര്‍ക്കും സഞ്ചരിക്കാനാവാത്ത സാഹചര്യമാണ്. നെടുങ്കണ്ടം ടൗണിലെ രണ്ടുവരിപ്പാതയുടെ വശങ്ങള്‍ കാട് തിങ്ങി ഏറെ ബുദ്ധിമുട്ട് സൃഷ്​ടിക്കുന്നുണ്ട്. സംസ്ഥാനപാതയുടെ വശങ്ങളില്‍ പലയിടത്തും ഉണക്കമരങ്ങളും ചില്ലകളും ഭീഷണിയായി നിൽക്കുകയാണ്. കാടുകള്‍ വളര്‍ന്ന് വഴി മറയ്​ക്കുന്നതിനാല്‍ വളവുകളില്‍ മാത്രമല്ല, നേര്‍ റോഡില്‍പോലും ദൂരക്കാഴ്ച അസാധ്യമായി. മഴക്കാലത്ത് മൂടല്‍മഞ്ഞ് കയറുന്ന ഈ വഴിയില്‍ അപകടസാധ്യത ഏറെയാണ്. മോട്ടോര്‍ വാഹന, പൊതുമരാമത്ത് വകുപ്പുകള്‍ സംയുക്തമായാണ്​ കാട് വെട്ടിമാറ്റാന്‍ നടപടി സ്വീകരിക്കേണ്ടത്​. പലയിടത്തും അനധികൃത പരസ്യബോര്‍ഡുകളും വഴി മറയ്​ക്കുന്നതായി ആക്ഷേപമുണ്ട്. ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകള്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരമോ, സ്വയം സഹായ സംഘങ്ങളുടെ സഹകരണത്തോടെയോ കാട് വെട്ടി യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കണമെന്ന ആവശ്യവും ശക്തമായി. ---- idl ndk കുമളി-മൂന്നാര്‍ സംസ്ഥാനപാതയില്‍ ചേംബളത്തിനും കെ.എസ്​.ഇ.ബി ജങ്​ഷനും ഇടയിൽ വളര്‍ന്നുനില്‍ക്കുന്ന പൊന്തക്കാട്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.