ലോക്കഴ​ിഞ്ഞതോടെ വിപണി ഉണർന്നുതുടങ്ങി

page2 leaddddd കടകളിൽ തിരക്ക്​ കുറവാണെന്ന്​ വ്യാപാരികൾ ​െതാടുപുഴ: ഒരുമാസത്തിലധികം നീണ്ട ലോക്​ഡൗണിനുശേഷം ഇളവുകളെ തുടർന്ന്​ നഗരം തിരക്കിലമർന്നതോടെ വിപണി ഉണർന്നുതുടങ്ങി. നഗരത്തിൽ വാഹനത്തിര​ക്കുണ്ടെങ്കിലും കടകളിൽ ആളുകളെത്തുന്നത്​ കുറവാണെന്നാണ്​ വ്യാപാരികൾ പറയുന്നത്​. ചില കടകളിൽ മാത്രമാണ്​ അൽപമെങ്കിലും കച്ചവടം നടക്കുന്നത്​. പൊതുഗതാഗത സംവിധാനങ്ങൾ വേണ്ടത്ര ഓടാത്തതാണ്​ ജനങ്ങൾ ഇറങ്ങാൻ തടസ്സമെന്നാണ്​ ഇവർ പറയുന്നത്​. വരുന്നവരെല്ലാം അവരവരുടെ വാഹനങ്ങളിൽ എത്തുന്നതിനാൽ നഗരത്തിൽ തിരക്കനുഭവപ്പെടുന്നുണ്ട്​. റോഡരികിൽ വാഹനങ്ങൾ പാർക്ക്​ ചെയ്യുന്നത്​ ഗതാഗതക്കുരുക്കിനും ഇടയാക്കുന്നു​. കടകളിൽ പൊതുവെ തിരക്ക്​ കുറവാണെന്ന്​ തൊടുപുഴ മർച്ചൻറ്​ അസോസിയേഷൻ പ്രസിഡൻറ്​ രാജു തരണിയിൽ പറഞ്ഞു. കടകൾ തുറക്കാൻ അനുമതി ഉള്ളപ്പോൾ തന്നെ ചിലത്​ തുറക്കാൻ പൊലീസ്​ സമ്മതിക്കുന്നില്ല. പലപ്പോഴും ഉത്തരവ​ുകളിലെ അവ്യക്തത വ്യാപാരികളെ ബുദ്ധിമുട്ടിക്കുകയാണ്​. തൊടുപുഴ നഗരത്തിന്​ സമീപ പഞ്ചായത്തുകളിലുള്ളവരും തൊടുപുഴയിലാണ്​ പരിശോധന നടത്തുന്നത്​. ഇതാണ്​ നഗരത്തിലെ ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ കൂടാൻ കാരണമെന്നും മർച്ചൻറ്​സ്​ അസോ. വിമർശനം ഉന്നയിച്ചു. നഷ്​ടം സഹിച്ച്​ കെ.എസ്​.ആർ.ടി.സി ജില്ലയിലെ വിവിധ ഡിപ്പോകളിൽനിന്ന്​ കെ.എസ്​.ആർ.ടി.സി സർവിസ്​ നടത്തിയെങ്കിലും കലക്​ഷനിൽ വൻ ഇടിവാണെന്ന്​ അധികൃതർ പറഞ്ഞു. ദീർഘദൂര സർവിസുകൾക്കടക്കം യാത്രക്കാർ കുറവായിരുന്നു. പ്രധാനപ്പെട്ട ഡിപ്പോയായ തൊടുപുഴയിൽനിന്ന്​ വ്യാഴാഴ്​ച 12 സർവിസുകളാണ്​ നടത്തിയത്​. 30,000 രൂപയുടെ നഷ്​ടമാണ്​ തൊടുപുഴയിൽ മാത്രം സംഭവിച്ചത്. അതുകൊണ്ടുതന്നെ വെള്ളിയാഴ്​ച കൂടുതൽ ബസുകൾ സർവിസ്​ നടത്തിയില്ല. നിരത്തിലിറങ്ങിയ സ്വകാര്യ ബസുകൾ നാമമാത്രം ഒറ്റ, ഇരട്ട അക്ക നമ്പർ അടിസ്ഥാനത്തിൽ സ്വകാര്യ ബസുകൾക്ക്​ സർവിസ്​ നടത്താൻ അനുമതി ലഭിച്ചെങ്കിലും നാമമാത്ര ബസുകളാണ്​ നിരത്തിലിറങ്ങിയത്​. 16 സ്വകാര്യ ബസുകൾ മാത്രമാണ്​ വെള്ളിയാഴ്​ച സർവിസ്​ നടത്തിയത്​. പല റൂട്ടുകളിലും ഒരു സ്വകാര്യ ബസ്​ പോലും ഓടിയില്ല. കട്ടപ്പന മേഖലയിൽ -6, അടിമാലി-7, തൊടുപുഴ - 3 എന്നിങ്ങനെയാണ്​ സ്വകാര്യ ബസുകൾ സർവിസ്​ നടത്തിയത്​. ഒറ്റ-ഇരട്ട നമ്പർ പ്ര​ായോഗികമല്ലെന്നാണ്​ ബസുടമകൾ ചൂണ്ടിക്കാട്ടുന്നത്​. വസ്​ത്ര വ്യാപാരമേഖലയിൽ സമ്മിശ്ര പ്രതികരണം വസ്​ത്ര വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണമായിരുന്നു. ചില കടകളിൽ കച്ചവടം നടന്നപ്പോൾ തീരെ കച്ചവടം നടക്കാത്ത സ്ഥലങ്ങളുമുണ്ട്​. ആളുകൾ പലരും നഗരത്തിലേക്ക്​ ഇറങ്ങാത്തതാണ്​ കാരണം. ടി.പി.ആർ നിരക്കിനനുസരിച്ച ഇളവുകളിൽ കടകൾ തുറക്കാൻ അനുമതി നൽകുന്നത്​ ആളുകളിൽ ആശയക്കുഴപ്പം ഉണ്ടാകുന്നത്​. അടുപ്പിച്ച ദിവസങ്ങളിൽ കടകൾ തുറന്നാൽ മാത്രമേ കച്ചവടം ലഭിക്കൂവെന്നാണ് കച്ചവടക്കാർ പറയുന്നത്​. ചെറുകിട കച്ചവടക്കാരിൽ പലർക്കും മെച്ച​പ്പെട്ട രീതിയിൽ കച്ചവടമുണ്ടായിരുന്നില്ല. ചില കടകളിൽ സ്​റ്റോക്കുകളിൽ ചിലത്​ പൂപ്പൽ പിടിച്ചും എലികരണ്ടും നശിച്ചിട്ടുണ്ട്​. പഴയ സ്​​​േറ്റാക്കുകൾ പലരും നഷ്​ടം സഹിച്ചും ഒഴിവാക്കുകയാണ്​. ചിലയിടങ്ങളിൽ പൂപ്പൽ കയറിയും എലിയും പാറ്റയും കരണ്ട വസ്​ത്രങ്ങളും നശിപ്പിച്ചുക​ളയേണ്ട സാഹചര്യത്തിലാണെന്ന്​ വ്യാപാരികൾ പറയുന്നു. വർക്​ഷോപ്പുകളിൽ ആശയക്കുഴപ്പം തുറക്കുന്ന ദിവസങ്ങളിലെ ആശയക്കുഴപ്പം ഇപ്പോഴും തുടരുകയാണെന്ന്​ വർക്​ഷോപ് ജീവനക്കാർ പറയുന്നത്​​. ഇളവുള്ള ദിവസം കൂട്ടത്തോടെ ആളുകൾ എത്തുകയാണ്​. ഒരു പരിധിവരെ വാഹനങ്ങളെ നോക്കാൻ കഴിയൂ. പിന്നെ വരാൻ പറഞ്ഞ്​ വിടാൻ കഴിയാത്ത സാഹചര്യമാണ്​. നോക്കിയില്ലെങ്കിൽ മുഷിച്ചിലാകും. ഇരുചക്ര വാഹനങ്ങളിൽ ചെറിയ പണിയേ ഉള്ളൂവെങ്കിലും തീർത്ത്​ കൊടുക്കാൻ കാലതാമസം നേരിടുന്ന സാഹചര്യമാണ്​. കാറ്റഗറിയനുസരിച്ച്​ തിരിച്ചിട്ടു​ണ്ടെങ്കിലും വർക്​ഷോപ്പുകൾ തുറക്കുന്ന കാര്യത്തിൽ വ്യക്തതവേണമെന്നാണ്​ ഇവർ പറയുന്നത്​. നിരാശയിൽ ചെരുപ്പ്​ വ്യാപാരം ചെരുപ്പ്​ വ്യാപാരികളും നിരാശയിലാണ്​. 20 ശതമാനം കച്ചവടം പോലും നടക്കുന്നില്ലെന്നാണ്​​ ഇവർ പറയുന്നത്​. തുടർച്ചയായ ദിവസങ്ങളിൽ കടകൾ തുറന്നാലേ കച്ചവടം നടക്കൂ. ആളുകളിൽ പലർക്കും കടകൾ തുറക്കുന്നതിനെ സംബന്ധിച്ച്​ ധാരണയില്ല. ആശങ്ക കൊണ്ടാണ്​ പലരും വരാതിരിക്കുന്നത്​. കൃത്യമായ മാർഗനിർദേശങ്ങൾ ഇക്കാര്യത്തിൽ ഇറക്കുകയാണ്​ വേണ്ടത്​. പലരും കടകൾ തുറന്ന്​ ​ വെറുതെ ഇരിക്കുന്ന സാഹചര്യമാണെന്നും വ്യാപാരികൾ പറയുന്നു. ​TDL KSRTC ​െതാടുപുഴ ​കെ.എസ്​.ആർ.ടി.സി സ്​റ്റാൻഡിലെത്തിയ യാത്രക്കാർ TDL TDPA NAGARAM ​തൊടുപുഴയിൽ വെള്ളിയാഴ്​ച അനുഭവപ്പെട്ട വാഹന തിരക്ക്​ ​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.