ആദിവാസി മേഖലയില്‍ ഓണ്‍ലൈന്‍ പഠനത്തിന്കൂടുതല്‍ സൗകര്യം-മന്ത്രി റോഷി

തൊടുപുഴ: കോവിഡ്​ പശ്ചാത്തലത്തിൽ ആദിവാസി ഗോത്ര സമൂഹത്തിലെ വിദ്യാർഥികള്‍ക്ക് ഒാൺലൈൻ പഠനത്തിന്​ കൂടുതല്‍ സൗകര്യം ഒരുക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്​റ്റിന്‍. പട്ടികജാതി, പട്ടികവർഗ വിദ്യാർഥികൾക്ക്​ ത്രിതല പഞ്ചായത്ത്​ ​പദ്ധതിയില്‍പ്പെടുത്തി മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് എന്നിവ നല്‍കുന്നത് പരിഗണനയിലാണെന്നും അദ്ദേഹം അറിയിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​ൻെറ ഭാഗമായി സമഗ്രശിക്ഷ കേരള ഇടുക്കി നടപ്പാക്കുന്ന 'ഒന്നാണ് നമ്മൾ' കുട്ടികളുടെ ഓണ്‍ലൈന്‍ ഊരുകൂട്ടം ജില്ലതല ഉദ്ഘാടനം ഒാൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. പൊതുവിദ്യാലയങ്ങള്‍ തുറക്കാത്ത സാഹചര്യത്തില്‍ കുട്ടികള്‍ക്ക് വിദ്യാലയ അനുഭവങ്ങള്‍ പരിചയപ്പെടാനും കൂട്ടുകൂടാനും ഭാഷാശേഷി വളര്‍ത്താനും അവരുടെ തനത് കലകള്‍ മറ്റ്​ കുട്ടികള്‍ക്ക് പരിചയപ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാണ്​ 'ഒന്നാണ്​ നമ്മൾ'. ജില്ലയിലെ നെറ്റ്‌വര്‍ക്ക് തകരാറുള്ള പ്രദേശങ്ങളില്‍ പുതിയ ടവറുകള്‍ സ്ഥാപിക്കാനും നിലവിലെ ടവറുകൾ ഇതര മൊബൈൽ സേവന ദാതാക്കളുമായി പങ്കിടാനും നടപടി സ്വീകരിച്ചിട്ടുണ്ട്. ഏകാധ്യാപക വിദ്യാലയങ്ങള്‍, വായനശാലകൾ‍, പൊതുസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഓണ്‍ലൈന്‍ പഠനത്തിന്​ ഇൻറർനെറ്റ്​ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ജിജി കെ. ഫിലിപ്പ്​ അധ്യക്ഷത വഹിച്ചു. ഹരിത കാമ്പസാകാനൊരുങ്ങി ന്യൂമാന്‍ കോളജ് തൊടുപുഴ: തൊടുപുഴ ന്യൂമാന്‍ കോളജ് ഹരിത കാമ്പസാകാൻ തയാറെടുപ്പ്​ തുടങ്ങി. ഹരിത കേരളം വിഭാവനം ചെയ്യുന്ന എല്ലാ സജ്ജീകരണങ്ങളുമൊരുക്കി ആഗസ്​റ്റോടെ സമ്പൂര്‍ണ ഗ്രീന്‍ പ്രോട്ടോക്കോള്‍ കാമ്പസായി മാറ്റാൻ ബന്ധപ്പെട്ടവരുടെ യോഗം തീരുമാനിച്ചു.കോളജിലെ ഗ്രീന്‍ പ്രോട്ടോകോള്‍ പരിപാലത്തി​ൻെറ നോഡല്‍ ഓഫിസറായി ഇക്കണോമിക്‌സ് വകുപ്പ് മേധാവി ഡോ. ജെന്നി കെ അലക്‌സിനെ ചുമതലപ്പെടുത്തി. കോളജില്‍ ജൈവ മാലിന്യ പരിപാലനത്തിനായി നേരത്തേ ബയോഗ്യാസ് പ്ലാൻറ്​ സ്ഥാപിച്ചിരുന്നു. അത് പ്രവര്‍ത്തനയോഗ്യമാക്കും. ഇവിടത്തെ ജൈവ ഇന്ധനം ക്യാൻറീനില്‍ പ്രയോജനപ്പെടുത്തും. കാമ്പസിനകത്ത് ഏയ്‌റോബിക് കമ്പോസ്​റ്റ്​ യൂനിറ്റ് (തുമ്പൂര്‍ മുഴി ) സ്ഥാപിക്കുന്നതും പരിഗണിക്കും. കേടായ കസേര, ഫര്‍ണിച്ചര്‍, ഇ- മാലിന്യം എന്നിവ ശേഖരിച്ച്​ ക്ലീന്‍ കേരള കമ്പനിക്ക്​ കൈമാറും. കാമ്പസിനെ കൂടുതല്‍ ഹരിതമാക്കാൻ പോളി ഫാര്‍മിങ്, ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ എന്നിവ ഒരുക്കും. കോളജ് മൈതാനിയിലെ പത്ത് സൻെറ്​ സ്ഥലത്ത് പച്ചത്തുരുത്തും സൃഷ്​ടിക്കും. പ്രിന്‍സിപ്പല്‍ ഡോ. തോംസണ്‍ ജോസഫ്, ഹരിതകേരളം പ്രതിനിധി അമല്‍ലാല്‍,വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഫാ. മാനുവല്‍ പിച്ചളക്കാട്ട്, ബര്‍സാര്‍ ഡോ.ഫാ.പോള്‍ കാരക്കൊമ്പിൽ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു. നഗരസഭ ഓഫിസിൽ അണുനശീകരണം തൊടുപുഴ: യൂത്ത് ലീഗ് വൈറ്റ്ഗാർഡ് നഗരസഭ ഓഫിസ് അണുനശീകരണം നടത്തി. യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി പി.എച്ച് സുധീർ, വൈറ്റ്ഗാർഡ് ജില്ല കോഒാഡിനേറ്റർ പി.എം. നിസാമുദ്ദീൻ, ക്യാപ്റ്റൻ ഒ.ഇ. ലത്തീഫ്, യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ.എം. നിഷാദ് , യൂത്ത് ലീഗ് സംസ്ഥാന കൗൺസിൽ അംഗം റിയാസ് പടിപ്പുരക്കൽ, വൈറ്റ് ഗാർഡ് മണ്ഡലം ക്യാപ്റ്റൻ ഷാമൽ ​അസീസ്, ഷാഹുൽ കപ്രാട്ടിൽ, പി. എ. നജീബ്, സൽമാൻ എസ്.എ, അൻസിൽ ദിലീപ്, അനസ് പി.ബി, നിയാസ് അച്ചൂസ്, ജബ്ബാർ, റബീഷ് എന്നിവർ പ​െങ്കടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.