കരിമണ്ണൂർ: സൻെറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സ്മാർട്ട്ഫോൺ ചലഞ്ചിന് തുടക്കമായി. സ്കൂളിലെ 13 കുട്ടികൾക്ക് സ്മാർട്ട്ഫോൺ നൽകി സ്കൂൾ മാനേജർ ഫാ. ഡോ. സ്റ്റാൻലി പുൽപ്രയിൽ പദ്ധതി ഉദ്ഘാടനം ചെയ്തു. അധ്യാപകർ, 2006 ബാച്ച് എസ്.എസ്.എൽ.സി വിദ്യാർഥികൾ, എസ്.ബി.ഐ കരിമണ്ണൂർ, കെ.പി.എസ്.ടി.എ എന്നിവയുടെ സഹകരണത്തോടെയാണ് ഫോൺ ലഭ്യമാക്കിയത്. സ്കൂളിലെ എസ്.പി.സി, എൻ.സി.സി, സ്കൗട്ട് ആൻഡ് ഗൈഡ്, ലിറ്റിൽ കൈറ്റ്സ്, ജെ.ആർ.സി തുടങ്ങിയ സംഘടനകളുടെ പങ്കാളിത്തവുമുണ്ട്. പ്രധാനധ്യാപകൻ സജി മാത്യു അധ്യക്ഷതവഹിച്ചു. പി.ടി.എ പ്രസിഡൻറ് ലിയോ കുന്നപ്പള്ളി, പ്രിൻസിപ്പൽ ബിസോയി ജോർജ്, കരിമണ്ണൂർ എസ്.ഐ ടി.എ. ഷംസുദ്ദീൻ, എസ്.ബി.ഐ മാനേജർ അഖിലാസ് കെ.ആൻറണി, ഷിേൻറാ ജോർജ്, ഗർവാസിസ് കെ. സഖറിയാസ്, സിജോ അഗസ്റ്റിൻ തുടങ്ങിയവർ സംസാരിച്ചു. ജിയോ ചെറിയാൻ സ്വാഗതവും ബിജു ജോസഫ് നന്ദിയും പറഞ്ഞു. ചിത്രം TDL smartphone challenge: കരിമണ്ണൂർ സൻെറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സ്മാർട്ട്ഫോൺ ചലഞ്ച് സ്കൂൾ മാനേജർ ഫാ. ഡോ. സ്റ്റാൻലി പുൽപ്രയിൽ ഉദ്ഘാടനം ചെയ്യുന്നു ------ രക്തദാതാക്കളെ ആദരിച്ചു തൊടുപുഴ: ഇടുക്കി മെഡിക്കല്‍ കോളജില്‍ സംഘടിപ്പിച്ച രക്തദാന ദിനാചരണത്തിൻെറ ജില്ലതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജിജി കെ.ഫിലിപ് നിര്‍വഹിച്ചു. രക്തദാതാക്കളെ ആദരിച്ചും രക്തദാനത്തിൻെറ മഹത്വത്തെക്കുറിച്ച്് ബോധവത്കരണം നടത്തിയുമാണ് ജില്ലതല പരിപാടികള്‍ക്ക് തുടക്കംകുറിച്ചത്. ജില്ല ആശുപത്രി സൂപ്രണ്ട് എസ്.എൻ. രവികുമാര്‍ അധ്യക്ഷതവഹിച്ചു. രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ, സ്നേഹസംഗമം ചാരിറ്റബിള്‍ സൊസൈറ്റി, സേവാഭാരതി, റെഡ് ഈസ് ബ്ലഡ് കേരള തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളെ ചടങ്ങില്‍ ആദരിച്ചു. ഏറ്റവും കൂടുതല്‍ തവണ രക്തദാനം നടത്തിയ മണിയറാംകുടി സ്വദേശി എന്‍. അജാസ്, ആദ്യ രക്തദാതാവായി എത്തിയ അന്‍സാര്‍ മുഹമ്മദ്, സി.എന്‍. മുസ്താഫ് എന്നിവരെയും ആദരിച്ചു. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എന്‍. പ്രിയ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഡിറ്റാജ് ജോസഫ്, ആർ.എം.ഒ എസ്. അരുണ്‍, ജില്ല ടി.ബി ഓഫിസര്‍ ഡോ. സെന്‍സി, ബ്ലഡ് സൻെറര്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ. ദിവ്യ വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രം TDL blood donor day: രക്തദാന ദിനാചരണം ജില്ലതല ഉദ്ഘാടനം ഇടുക്കി മെഡിക്കല്‍ കോളജില്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജിജി കെ.ഫിലിപ് നിര്‍വഹിക്കുന്നു --------- വേതന കുടിശ്ശിക: സമയപരിധി നീട്ടി തൊടുപുഴ: തേയില തോട്ടം തൊഴിലാളികളുടെ വേതന കുടിശ്ശികയുമായി ബന്ധപ്പെട്ട പരാതികൾ നൽകുന്നതിന് സമയപരിധി ജൂൺ 30വരെ നീട്ടി. തൊഴിലാളി/ട്രേഡ് യൂനിയന്‍ പ്രതിനിധി/തൊഴിലുടമ എന്നിവര്‍ക്ക് ക്ലെയിമുകള്‍/ഡോക്യുമൻെറസ്/അഫിഡവിറ്റ് എന്നിവ സെക്രട്ടറി മുമ്പാകെ സമര്‍പ്പിക്കാം. ജൂണ്‍ 30ന് ശേഷം ലഭിക്കുന്ന അപേക്ഷ പരിഗണിക്കില്ല. കമ്മിറ്റിയുടെ അടുത്ത സിറ്റിങ് ജൂലൈ 13ന് കുമളി ഹോളിഡേ റിസോര്‍ട്ടില്‍ നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.