LEADDDDDDDDDD തൊടുപുഴ: കോവിഡും ലോക്ഡൗണും തീർത്ത വെല്ലുവിളികളിൽ തളർന്ന് സമാന്തര പഠനമേഖല. ഒന്നരവർഷമായി സമാന്തര പഠനസ്ഥാപനങ്ങൾ പലതും നിലനിൽപിനായി പ്രയാസപ്പെടുന്ന കാഴ്ചയാണ് ജില്ലയിൽ. പാരലൽ കോളജുകൾ, സ്വാശ്രയ കോളജുകൾ, അൺഎയിഡഡ് സ്കൂളുകൾ, ട്യൂഷൻ സൻെററുകൾ, പരിശീലന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെല്ലാം പ്രതിസന്ധി അതിരൂക്ഷമാണ്. റെഗുലർ പഠനത്തിന് അവസരംകിട്ടാത്ത കുട്ടികളുടെ ഏക ആശ്രയമാണ് സമാന്തര പഠനമേഖല. കോവിഡ്മൂലം പഠിതാക്കൾ എത്താത്തതിനാൽ ഏക വരുമാന മാർഗമായ ഫീസ് വരവ് നിലച്ചതാണ് സ്ഥാപനങ്ങളെ പ്രതികൂലമായി ബാധിച്ചത്. നൂറുകണക്കിന് കുട്ടികളാണ് ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ സ്ഥാപനങ്ങളെ ആശ്രയിക്കുന്നത്. സ്ഥാപനങ്ങൾക്ക് വരുമാനം കുറഞ്ഞതോടെ അധ്യാപകരും ജീവനക്കാരും ദുരിതത്തിൻെറ നടുക്കടലിലാണ്. കോവിഡിൻെറ ആദ്യവരവിൽതന്നെ ദുരിതത്തിലായ ഇവിടങ്ങളിലെ അധ്യാപകരുടെ ജീവിതം മാറ്റമില്ലാതെ തുടരുന്നു. സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങളുടെ വാടകയും വൈദ്യുതി ബിൽ അടക്കലും വലിയ ബാധ്യതയാണ്. ഇനിയും ലോക്ഡൗൺ നീണ്ടാൽ എന്തുചെയ്യണമെന്നറിയാത്ത സ്ഥിതിയാണ് നടത്തിപ്പുകാർ. കോവിഡ് സമയത്ത് ഓൺൈലൻ ക്ലാസുകൾ നടക്കുന്നുണ്ടെങ്കിലും ഫീസ് കുടിശ്ശിക ഏറെയുണ്ട്. സാധാരണക്കാരായ കുട്ടികളാണ് സ്കൂളിൽ പഠനത്തിനെത്തുന്നത്. അതുകൊണ്ടുതന്നെ കുട്ടികളോട് ഫീസ് വാങ്ങാൻ കഴിയാത്ത സാഹചര്യമാണെന്ന് സ്കൂൾ അധികൃതർ പറയുന്നു. ട്യൂഷൻ കേന്ദ്രങ്ങളുടെ കാര്യവും ദയനീയമാണ്. സ്ഥിരമായി ക്ലാസുകൾ ഉണ്ടെങ്കിലേ കുട്ടികൾ ഇവിടെയെത്തൂ. ഓൺലൈൻ ക്ലാസുകൾ നടക്കുന്നുണ്ടെങ്കിലും കുട്ടികൾ ക്ലാസിലെത്തിയാൽ മാത്രമേ ഫീസ് കൃത്യമായി ലഭിക്കൂ. 2019 മാർച്ചിനുശേഷം രണ്ടുവർഷത്തിലേറെയായി ഈ സ്ഥാപനങ്ങൾക്കൊന്നും ശരിയായ രീതിയിൽ തുറന്ന് പ്രവർത്തിക്കാൻ കഴിഞ്ഞിട്ടില്ല. കോവിഡ്കാലത്ത് വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്കും മേഖലയെ പ്രതിസന്ധിയിലാഴ്ത്തുന്നു. കോവിഡിന് മുമ്പത്തേക്കാൾ 40 ശതമാനം കുട്ടികൾ കുറഞ്ഞതായാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. ---------- '' വഴിമുട്ടുന്നു; സർക്കാർ ഇടപെടണം വലിയ പ്രതിസന്ധിയാണ് സമാന്തര പഠനമേഖല നേരിടുന്നത്. ഓൺലൈൻ ക്ലാസുകൾ ഉണ്ടെങ്കിലും ഫീസ് കിട്ടാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുന്നത് അധ്യാപകരെയും നടത്തിപ്പുകാരെയും പ്രതിസന്ധിയിലാക്കുന്നു. അധ്യാപകർക്ക് ഭാഗികമായി മാത്രമേ ശമ്പളം കൊടുക്കാൻ കഴിയുന്നുള്ളൂ. അവരും മറ്റ് മാർഗങ്ങളില്ലാത്തവരാണ്. പാരലൽ കോളജ് എന്ന ലേബലായതിനാൽ സർക്കാർ ആ രീതിയിലേ പരിഗണിക്കുന്നുള്ളൂ എന്നത് വിഷമമുണ്ടാക്കുന്നുണ്ട്. ലോക്ഡൗൺ കഴിഞ്ഞയുടൻ വിദ്യാഭ്യാസ മന്ത്രിയുമായി ഈ വിഷയത്തിൽ ചർച്ച നടത്തുന്നുണ്ട്. (ജിജി വർഗീസ്, സംസ്ഥാന പ്രസിഡൻറ്, പാരലൽ കോളജ് അസോ., പ്രസിഡൻസി കോളജ്, തൊടുപുഴ) TDL GIGI VARGESE -- നേരിടുന്നത് വലിയ ബുദ്ധിമുട്ട് കോവിഡിന് മുമ്പുതന്നെ സമാന്തര പഠനമേഖല പ്രതിസന്ധിയിലായിരുന്നു. റെഗുലർ വിദ്യാർഥികളുടെയൊപ്പം പരീക്ഷയോ റിസൽട്ടോ ഒന്നും നടക്കുന്നില്ല. ഒരുവർഷം താമസിച്ചാണ് പരീക്ഷവരെ നടക്കുക. ഇത് കുട്ടികളുടെ പഠനത്തെയടക്കം ബാധിക്കുന്നുണ്ട്. പരീക്ഷ നടത്തിപ്പ് കൃത്യമാക്കി ഇഷ്ടമുള്ള സർവകലാശാലകളിൽ കുട്ടികൾക്ക് രജിസ്റ്റർ ചെയ്യാനുള്ള സൗകര്യവും ഉണ്ടാക്കണം. കേരളത്തിൽ ലക്ഷണക്കിന് കുട്ടികളാണ് സമാന്തര പഠനമേഖലയെ ആശ്രയിക്കുന്നത്. ആയിരക്കണക്കിന് അധ്യാപകരുമുണ്ട്. കോവിഡ് പ്രതിസന്ധി ഇവരെയെല്ലാം വിഷമത്തിലാക്കി. (പി.ജെ. ജോർജ്, മാനേജർ, തൊടുപുഴ കോഓപേററ്റിവ് കോളജ്) TDL GEORGE ''
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.