തൊടുപുഴ: നെൽകൃഷി സംരക്ഷിക്കാനും നെൽകൃഷിയുടെ പ്രാധാന്യം സമൂഹത്തെ അറിയിക്കാനുമായി തൊടുപുഴ കേന്ദ്രമായ സാമൂഹിക സേവന സംഘടനയായ ഫ്യൂജി ഗംഗയുടെ നേതൃത്വത്തിൽ ഒരുകൂട്ടം ആളുകൾ നെൽപ്പാടത്തേക്കിറങ്ങിയത് കർഷകർക്ക് ആവേശമായി. പുറപ്പുഴ പഞ്ചായത്തിലെ നെടിയശാലക്ക് സമീപം ചെള്ള് പാടശേഖരത്തിലാണ് സംഘടനയുടെ നേതൃത്വത്തിൽ കൃഷി ചെയ്യുന്നത്. രണ്ടേക്കറോളം പാടശേഖരം മൂന്ന് കർഷകരിൽനിന്ന് ഏറ്റെടുത്താണ് നെൽകൃഷി. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയപ്രവർത്തകർ, കർഷകർ, ഉദ്യോഗസ്ഥർ, ബിസിനസുകാർ, മാധ്യമപ്രവർത്തകർ, കായികതാരങ്ങൾ തുടങ്ങി എല്ലാ മേഖലകളിലുമുള്ളവർ നെൽകൃഷിക്ക് ഒന്നിച്ചിട്ടുണ്ട്. നെൽവയൽ ഒരുക്കൽ ജോലി തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. ഫ്യൂജി ഗംഗ പ്രസിഡൻറ് എം.ഡി. ദിലീപ് അധ്യക്ഷത വഹിച്ചു. മുഖ്യ കോഓഡിനേറ്റർകൂടിയായ എക്സൈസ് സി.ഐ സി.കെ. സുനിൽരാജ്, സന്തോഷ് അറക്കൽ, പ്രിൻസ് ജോസഫ് തുടങ്ങിയവർ സംസാരിച്ചു. സന്തോഷ് ട്രോഫി ഫുട്‌ബാൾ താരം പി.എ. സലീംകുട്ടി, എസ്. സത്യൻ, എയ്ഞ്ചൽ അടിമാലി, സാബു നെയ്യശേരി തുടങ്ങിയവർ നേതൃത്വം നൽകി. ----------- ചിത്രം TDL Nelkrishi: നെടിയശാലയിൽ ആരംഭിച്ച നെൽകൃഷിയുടെ നിലം ഒരുക്കൽ ഉദ്ഘാടനം തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.