മൂന്നാർ: കൊച്ചി- ധനുഷ്കോടി ദേശീയ പാതയുടെ ഭാഗമായി നടന്നുവരുന്ന നവീകരണം വേഗത്തിലാക്കണമെന്ന് എ. രാജ എം.എൽ.എ. മൂന്നാർ ബോഡിമെട്ട് ഭാഗത്ത് നടക്കുന്ന നിർമാണം വൈകുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി എം.എൽ.എ പറഞ്ഞു. ഇപ്പോൾ നവീകരണം നടക്കുന്ന 42 കിലോമീറ്റർ ദൂരം റോഡിനായി 380 കോടി മുൻ എം.പി. ജോയ്സ് ജോർജ് അനുവദിച്ചതാണ്. എന്നാൽ, പലകാരണങ്ങൾ കൊണ്ടും പണി വൈകി. പ്രതികൂല കാലാവസ്ഥയും കോവിഡുമെല്ലാം പണിയെ ബാധിച്ചിട്ടുണ്ട്. ദേവികുളം ഗ്യാപ് റോഡിലെ ആവർത്തിച്ചുള്ള മലയിടിച്ചിൽ വലിയ താമസം സൃഷ്ടിച്ചു. റോഡ് നിർമാണം വൈകുന്നതനുസരിച്ച് ചിന്നക്കനാൽ, സൂര്യനെല്ലി ഭാഗങ്ങളിൽ ഉള്ളവരുടെ ബുദ്ധിമുട്ടും വർധിക്കുന്നു. ഈ ഭാഗത്തെ ജനങ്ങൾ ശരിക്കും ഒറ്റപ്പെട്ട നിലയിലാണ്. കലക്ടറേറ്റിൽ ചേർന്ന ഉന്നതതല യോഗത്തിൽ പണി വേഗത്തിൽ പൂർത്തിയാക്കാൻ തീരുമാനം എടുത്തതായും എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.